തൃശൂർ : ഭാര്യയുടെ ശവസംസ്‌കാരത്തിൽ പങ്കെടുക്കാനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തൽ 58 കാരന് ഏഴ് വർഷം കഠിന തടവ്. ഇത് കൂടാതെ 50000 രൂപ പിഴയുമൊടുക്കണം. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബെഞ്ചമിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ വിനോദ് ശിക്ഷിച്ചത്.
2017 നവംബർ 21 നായിരുന്നു സംഭവം. ചടങ്ങിൽ പങ്കെടുക്കാൻ വിദേശത്ത് നിന്നെത്തിയതായിരുന്നു പെൺകുട്ടി. കുട്ടിയെ വീട്ടിൽ നിർത്തി പ്രതിയുടെ മകനോടൊപ്പം മാതാപിതാക്കൾ പുറത്ത് പോയപ്പോഴാണ് പീഡനം നടന്നത്. ഭയന്ന് പോയ പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞില്ല.
വിദേശത്ത് തിരിച്ചെത്തിയപ്പോൾ സ്‌കൂളിൽ വെച്ചാണ് കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് പറയുന്നത്. തുടർന്ന് കുട്ടിയുടെ അമ്മ ഒല്ലൂർ പോലീസിന് പരാതി നൽകി. ഇതോടെ പോലീസ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു.
അപ്പോഴേക്കും പ്രതി ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു. വിധി പറയുന്ന ദിവസം കോടതിയിൽ ഹാജരാക്കാൻ തയ്യാറാകാതിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു.
Discussion about this post