ന്യൂഡൽഹി : ഇന്ത്യയെ വികസനത്തിന്റെ പാതയിലെത്തിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈനക്കാർ വിശേഷിപ്പിക്കുന്നത് ”മോദി ലാവോക്സിയൻ” എന്നാണ്. അനശ്വരൻ എന്നാണ് ഈ വാക്കിന് അർത്ഥം. അതിർത്തിയിൽ ഇന്ത്യയും ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ചൈനയിൽ നിന്ന് മോദിയെ പ്രകീർത്തിച്ചുകൊണ്ടുള്ള വിശേഷങ്ങൾ പുറത്തുവരുന്നത്. യുഎസ് ആസ്ഥാനമായുള്ള സ്ട്രാറ്റജിക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
‘ചൈന ഇന്ത്യയെ എങ്ങനെയാണ് കാണുന്നത്’ എന്ന ചോദ്യത്തിന് പത്രപ്രവർത്തകൻ മു ചുൻഷാനും പറഞ്ഞ മറുപടി ഇതാണ്. ”നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് ലോകത്തെ പ്രധാന രാജ്യങ്ങൾക്കൊപ്പം നിലനിൽക്കാൻ കഴിയുമെന്നാണ് ചൈനക്കാർക്ക് തോന്നുന്നത്. ചൈനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അസാധാരണമായ ഒരു വിളിപ്പേര് ഉണ്ട്: ‘മോദി ലാവോക്‌സിയൻ’. ചില വിചിത്രമായ കഴിവുകളുള്ള പ്രായമായ അനശ്വരനെയാണ് ലാവോക്‌സിയൻ എന്ന് സൂചിപ്പിക്കുന്നത്. മറ്റ് നേതാക്കളേക്കാൾ മോദി വ്യത്യസ്തനാണെന്നും അത്ഭുതകരമാണെന്ന് ചൈനക്കാർ കരുതുന്നു എന്നാണ് ഈ വിളിപ്പേര് സൂചിപ്പിക്കുന്നത്,’ അദ്ദേഹം പറഞ്ഞു. .
നരേന്ദ്ര മോദിയുടെ രൂപവും വസ്ത്രധാരണവും, ഇന്ത്യയുടെ മുൻകാല നയങ്ങളിൽ നിന്ന് വ്യത്യസ്തമായ അദ്ദേഹത്തിന്റെ ചില നയങ്ങളുമാണ് ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത് എന്ന് മാദ്ധ്യമപ്രവർത്തകൻ പറഞ്ഞു.
‘റഷ്യ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ഇന്ത്യക്ക് സുഹൃദ്ബന്ധം സ്ഥാപിക്കാനാകും. ഇത് ചൈനക്കാർക്കും അഭിമാനമാണ്. ‘അതിനാൽ ‘ലാവോക്സിയൻ’ എന്ന വാക്ക് മോദിയോടുള്ള ചൈനീസ് ജനതയുടെ സങ്കീർണ്ണമായ വികാരത്തെ പ്രതിഫലിപ്പിക്കുന്നു. ജിജ്ഞാസയും അമ്പരപ്പും ഒരുപക്ഷെ അപകർഷതാബോധവും ഇതിലുണ്ട്’ മു വ്യക്തമാക്കി.
’20 വർഷമായി ഞാൻ അന്താരാഷ്ട്ര തലത്തിൽ മാദ്ധ്യമ റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നു. ചൈനക്കാർ ഒരു വിദേശ നേതാവിന് വിളിപ്പേര് നൽകുന്നത് അപൂർവമാണ്. മോദിയുടെ വിളിപ്പേര് മറ്റെല്ലാത്തിൽ നിന്നും വേറിട്ടുനിൽക്കുന്നു. അദ്ദേഹം ചൈയിലെ ജനങ്ങൾക്കടിയിൽ ഒരു മതിപ്പ് സൃഷ്ടിച്ചുകഴിഞ്ഞു,’ എന്നും മാദ്ധ്യമപ്രവർത്തകൻ പറഞ്ഞു.
Discussion about this post