അസഹിഷ്ണുതയുടെ പേരില്‍ പുരസ്ക്കാരങ്ങള്‍ തിരിച്ച് നല്‍കില്ലെന്ന് പ്രഖ്യാപിച്ച് ഇടത് പക്ഷ ബുദ്ധിജീവികളുടെ അസഹിഷ്ണുത ഏറ്റുവാങ്ങിയ കമലഹാസന് മറ്റൊരു പ്രസ്താവനയുമായി രംഗത്ത്. എല്ലാവരും മഹാത്മാഗാന്ധിയെ മാതൃകയാക്കുന്നവരാണ്. എന്നിട്ട് എന്തു കൊണ്ടാണ് അവാര്‍ഡ് തിരിച്ച് കൊടുക്കുന്നവര്‍ ഇത് കാണുന്നില്ല എന്നാണ് കമലഹാസന്റെ ചോദ്യം.
1947 ലും അസഹിഷ്ണുത ഉണ്ടായിരുന്നു, അതില്‍ നിന്നാണ് രാജ്യം ഉണ്ടായത്. എന്നിട്ടും ബ്രിട്ടനില്‍ നിന്ന് ലഭിച്ച നിയമബിരുദം ഗാന്ധിജി തിരിച്ച് കൊടുക്കാതിരുന്നത് എന്ത് കൊണ്ടാണ്. ? ഇതാണ് അസഹിഷ്ണുതവാദമുയര്ത്തുന്നവരെ നിശബ്ദമാക്കിയ കമലിന്റെ ചോദ്യം.
തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ തിരിച്ച് നല്‍കില്ലെന്നും ഉലകനായകന് പറയുന്നു. ഓരോ മേഖലയിലേയും മികവിനാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അത് തിരിച്ചേല്പിക്കുന്നത് അര്‍ത്ഥമില്ലാത്ത കാര്യമാണ്. പ്രശ്നങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ മറ്റ് കാര്യങ്ങളാണ് ചെയ്യേണ്ടത്. അവാര്‍ഡ് തിരിച്ച് നല്‍കല്ല- കമലഹാസന് പറഞ്ഞു.
അവാര്‍ഡുകള്‍ തിരിച്ച് നല്‍കുന്നത് സ്നേഹത്തോടെ അത് തന്നവരെയും സര്‍ക്കാരിനെയും അപമാനിക്കലാണെന്നും കമലഹാസന് പറയുന്നു. മാധ്യമശ്രദ്ധ കിട്ടാന്‍ വെറെ മാര്‍ഗ്ഗങ്ങള്‍ നോക്കണമെന്നും എല്ലാ പാര്‍ട്ടിയിലും വിവേകമുള്ളവരുണ്ടെന്നും കമല്‍ വിശദീകരിച്ചു.
അവാര്‍ഡ് തിരിച്ച് നല്‍കുന്നതിനെതിരെയുള്ള കമലിന്റെ പ്രസ്തവാനയ്ക്കെതിരെ ഇടത്ബുദ്ധിജീവികളും രാഷ്ട്രീയക്കാരം രംഗത്തെത്തിയിരുന്നു. കമലഹാസന് സംഘപരിവാറിന്റെ കുഴലൂത്തുകാരനായെന്നും, ഫാസിസ്റ്റാണെന്നും ഉള്ള ആരോപണങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കമലഹാസന് സ്വന്തം അഭിപ്രായം പോലും പറയാന്‍ സ്വാതന്ത്ര്യമില്ല എന്ന മട്ടിലാണ് ഇത്തരക്കാരുടെ വിമര്ശമമെന്നാണ് കമലഹാസനെ പിന്തുണക്കുന്ന് ആരാധകര്‍ ഉള്‍പ്പടെയുള്ളവരുടെ വാദം
Discussion about this post