ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 918 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് മരണങ്ങളും രേഖപ്പെടുത്തി. ഇതിൽ ഒരു മരണം കേരളത്തിലാണ്. രാജസ്ഥാനിൽ 2 പേരും കർണാടകയിൽ ഒരാളും കൊവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് നിലവിൽ 6,350 പേർക്കാണ് കൊവിഡ് ബാധയുള്ളത്. 2.08 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചത് 4,46,96,338 പേർക്കാണ്.
98.8 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. രാജ്യത്ത് ഇതുവരെ 220.65 കോടി ഡോസ് കൊവിഡ് വാക്സിനുകൾ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.
Discussion about this post