തൊടുപുഴ: പോലീസുദ്യോഗസ്ഥര്‍ക്കും ഇരുചക്രവാഹനമോടിക്കുമ്പോള്‍ പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഡി.ജി.പിയുടെ ഉത്തരവ്. ഗതാഗത നിയമങ്ങള്‍ പാലിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഹെല്‍മെറ്റ് ധരിക്കക്കാതെ ഇരുചക്രവാഹനമോടിക്കുന്നത് പോലീസിന്റെ സല്‍പ്പേരിന് കളങ്കം വരുത്തന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പി ഉത്തരവിറക്കിയത്.
എ.ഡി.ജി.പി, ഐ.ജി, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് കൈമാറി. ഹെല്‍മെറ്റ് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിയ്ക്ക് പുറമെ വകുപ്പുതല അച്ചടക്ക നടപടികളും ഉണ്ടാകും.
ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്െറ്റ് നിര്‍ബന്ധിമാക്കി ഹൈക്കോടതി സിംഗില്‍ ബെഞ്ച് ജഡ്ജി സെപ്റ്റംബറില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിയമം കര്‍ശനമാക്കാന്‍ ഡി.ജി.പി തീരുമാനിച്ചത്.
Discussion about this post