കൊച്ചി :മോട്ടോർ വാഹന വകുപ്പിന്‍റെ പുതിയ ക്യാമ്പയിനിൽ ഭാഗമായി നടൻ മമ്മൂട്ടി. ക്യാമ്പയിനുമായി ബന്ധപ്പെട്ട പുതിയ ബോധവത്ക്കരണ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. മോട്ടോർ വാഹന വകുപ്പിൻ്റെ ഈ വേറിട്ട ക്യാമ്പയിൻ പ്രോഗ്രാമിന് എല്ലാ വിധ ആശംസകളും നേരുന്നു. ഇതിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
“പരസ്പര സഹകരണമില്ലാത്ത റോഡ് ഉപയോഗത്തിലൂടെ ഡ്രൈവിംഗ് വളരെ മാനസിക പിരിമുറുക്കം ഉള്ളതായി മാറ്റിയിട്ടുണ്ട് നമ്മൾ. മറ്റുള്ളവരുടെ തെറ്റ് കുറ്റങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതിന് പകരം, അവരുടെ നന്മയെ അംഗീകരിക്കാൻ സാധിച്ചാൽ, അവർക്കൊരു പുഞ്ചിരി സമ്മാനിക്കാൻ കഴിഞ്ഞാൽ കുറച്ചു കൂടി സംഘർഷം ഇല്ലാതെ ആകും. ഡ്രൈവിംഗ് സുഗമമാകും. ഡ്രൈവിംഗ് സുഗമമാക്കുക. സംഘർഷം ഒഴിവാക്കുക. മറ്റുള്ളവരുടെ നന്മയെ അംഗീകരിക്കുക. അവരെ നോക്കിയൊന്ന് പുഞ്ചിരിക്കുക. അതാണ് സംസ്കാരം. സംസ്കാരം ഉള്ളവരായി മാറുക”, എന്നാണ് മലയാളത്തിന്റെ പ്രിയ താരം വീഡിയോയിൽ പറയുന്നത്.
അതേസമയം, കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
Discussion about this post