ന്യൂഡൽഹി: ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് നയതന്ത്രജ്ഞ മാ ജിയ. അതിർത്തിയിൽ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും യുദ്ധമോ ഏറ്റമുട്ടലോ ഇന്ത്യയും ചൈനയും ആഗ്രഹിക്കുന്നില്ലെന്നാണ് മാ ജിയ പറഞ്ഞത്.
‘യഥാർത്ഥ നിയന്ത്രണരേഖയിലെ (എൽഎസി) ലഡാക്ക് സെക്ടറിലെ ചില പരിതസ്ഥികൾ കാരണം ഇന്ത്യ-ചൈന ബന്ധത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും അതിർത്തി പ്രദേശങ്ങളിൽ യുദ്ധമോ ഏറ്റുമുട്ടലോ ഇരുപക്ഷവും ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ചൈനീസ് നയതന്ത്രജ്ഞയുടെ പരാമർശം.
ചൈനയും ഇന്ത്യയും ഞങ്ങൾ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. ഞങ്ങൾ രണ്ടുപേരും അതിർത്തി പ്രദേശങ്ങളിൽ ഒരു യുദ്ധം അല്ലെങ്കിൽ ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല. ഈ ഒരു ധാരണ ഉള്ളതിനാൽ തന്നെ പ്രശ്‌നങ്ങൾക്ക് ഒരു വഴി കണ്ടെത്താൻ പ്രയാസമില്ലെന്നാണ് കരുതുന്നതെന്ന് മാ ജിയ കൂട്ടിച്ചേർത്തു.
അതിർത്തി പ്രശ്നം വളരെ സങ്കീർണ്ണമായത് ആയതിനാൽ ഒരു കരാറിലെത്തുന്നത് എളുപ്പമല്ല, പ്രസിഡന്റ് ഷി ജിൻപിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൈക്കൊള്ളുന്ന തീരുമാനം ഇരുരാജ്യങ്ങളെയും ഒരു വഴി കണ്ടെത്താൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post