ന്യൂഡൽഹി: മാനനഷ്ടക്കേസിലെ രണ്ട് വർഷത്തെ തടവ് ശിക്ഷ എംപി സ്ഥാനത്തെ അയോഗ്യതയ്ക്ക് കാണമായേക്കാവുമെന്ന് ലോക്‌സഭ മുൻ ജനറൽ സെക്രട്ടറി പിഡിടി ആചാര്യ. രണ്ട് വർഷം എന്ന് പറയുമ്പോൾ അയോഗ്യനാവാനുള്ള സാധ്യതകളേറയാണ്. കോടതിവിധിക്കെതിരെ അപ്പീൽ നൽകിയാൽ മേൽക്കോടതി മാനനഷ്ടക്കേസും തടവ് ശിക്ഷയും സ്‌റ്റേ ചെയ്യുകയാണെങ്കിൽ മാത്രമേ അയോഗ്യനാക്കപ്പെടാനുള്ള സാധ്യത കുറയുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു വ്യക്തിയെ ക്രിമിനൽ കേസിൽ രണ്ട് വർഷത്തേക്കോ അതിൽ കൂടുതലോ കാലയളവിലേക്ക് ശിക്ഷിക്കപ്പെട്ടാൽ ആ വ്യക്തി ജനപ്രതിനിധി എന്ന നിലയിൽ നിന്നും അയോഗ്യനാക്കപ്പെടുമെന്നാണ് നിയമമെന്ന് പിഡിപി ആചാര്യ വ്യക്തമാക്കുന്നു.
ശിക്ഷ വിധി കഴിഞ്ഞ് മൂന്ന് മാസം വരെ ഈ അയോഗ്യത നടപ്പിലാവില്ല, ഈ കാലയളവിൽ അപ്പീലിന് പോവാം എന്നതായിരുന്നു നേരത്തേയുള്ള നിയമം. എന്നാൽ ഇതിന് മുമ്പ് മറ്റൊരു ജനപ്രതിനിധി ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി അത് എടുത്ത് കളഞ്ഞു. അതിന്റെ അർത്ഥം എന്നുള്ള ശിക്ഷ വിധിച്ച ഉടനെ അയോഗ്യനാക്കപ്പെടും എന്നുള്ളതാണ്. അതേസമയം, നേരത്തേയുള്ള ഒരു വിധിയിൽ കോടതി വിധിയുണ്ടായാലും രാഷ്ട്രപതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു.
Discussion about this post