കൊച്ചി: നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. കൊച്ചിയിലെ സ്വകാര്യ ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായം തേടിയതായാണ് വിവരങ്ങൾ.
രണ്ടാഴ്ച മുൻപ് അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമായിരുന്നു ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ശരീരം പിന്നീട് മരുന്നുകളോട് പ്രതികരിക്കുകയും ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാൽ വീണ്ടും നില ഗുരുതരമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Discussion about this post