ന്യൂഡൽഹി: ഖാലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിംഗിന്റേത് എന്ന് കരുതുന്ന പുതിയ വീഡിയോ പുറത്ത്. ഒരാൾ കുടയുമായി നടന്ന് നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അമൃത്പാലിന്റേതെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള സിദ്ധാർത്ഥ കോളനിയിൽ നിന്നുള്ളതാണ് വീഡിയോ. പഞ്ചാബിൽ തിരച്ചിൽ ശക്തമാക്കിയതിന് പിന്നാലെ ഇയാൾ ഹരിയാനയിലേക്ക് കടന്നതായാണ് വിവരം.
വെള്ള ഷർട്ടും കടുംനീല ജീൻസും ധരിച്ച് കുടയുമായി അമൃത്പാൽ നടന്ന് നീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. അമൃത്പാലിനും സഹായിക്കും അഭയം നൽകിയതിന് ഹരിയാനയിൽ നിന്നും ബൽജീത് കൗർ എന്ന സ്ത്രീയെ പഞ്ചാബ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 19ാം തിയതിയോട് കൂടി ഇയാൾ ഹരിയാനയിൽ നിന്നും മുങ്ങിയെന്നാണ് ഇപ്പോൾ സൂചന ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസമായി പഞ്ചാബ് പോലീസ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തി വരികയാണ്. രാജ്യം വിട്ടു പോകാനുള്ള സാധ്യത മുന്നിൽ കണ്ട് അതിർത്തികളിൽ ഉൾപ്പെടെ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
അമൃത്പാൽ സിംഗ് സഹായികൾക്കൊപ്പം രക്ഷപെടുന്നതിന്റെ മൂന്നോളം വീഡിയോകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. അമൃത്പാലിന്റെ 200ഓളം സഹായികളെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇയാൾ രക്ഷപെടാൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. പഞ്ചാബിലെ സമാധാനവും ഐക്യവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ പറഞ്ഞു. പഞ്ചാബിന്റെ സമാധാനത്തിനും ഐക്യത്തിനും രാജ്യത്തിന്റെ പുരോഗതിക്കുമാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു ശക്തിയേയും വെറുതെ വിടില്ലെന്നും ഭഗവന്ത് മൻ പറഞ്ഞു.
#WATCH | CCTV visuals near the house in Kurukshetra, Haryana where Amritpal Singh stayed the night of 19th March. Punjab IGP says that Singh stayed here on the night of 19th & left the next day. One woman, Baljeet Kaur has been arrested in this regard.
(CCTV visuals from March… pic.twitter.com/KcouIO4JtQ
— ANI (@ANI) March 23, 2023
Discussion about this post