ഇസ്ലാമാബാദ്: മതനിന്ദ കേസിൽ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. പാകിസ്താനിലാണ് സംഭവം. പെഷവാറിലെ കോടതിയാണ് മതനിന്ദയ്ക്ക് വധശിക്ഷ വിധിച്ചത്.
സെയ്ദ് മുഹമ്മദ് സീഷൻ എന്ന യുവാവ് വാട്‌സ്ആപ്പിലൂടെ ഇസ്ലാം മതത്തെ അവഹേളിച്ചെന്നാണ് കേസ്. തീവ്രവാദവിരുദ്ധ നിയമം ചുമത്തിയാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്.
വധശിക്ഷയെ കൂടാതെ 1.2 മില്യൺ കോടി രൂപ പിഴയും 23 വർഷത്തെ തടവും വിധിച്ചിരുന്നു.പഞ്ചാബ് പ്രവിശ്യയിലെ തലഗാങ് നിവാസിയായ മുഹമ്മദ് സയീദ് രണ്ട് വർഷം മുമ്പ് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് മുന്വാകെ നൽകിയ കേസിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ആദ്യമായിട്ടാണ് മതനിന്ദ കേസിൽ പാക് കോടതി ഒരാൾക്ക് വധശിക്ഷ വിധിക്കുന്നത്.
Discussion about this post