ലണ്ടൻ : യുകെയിൽ താമസിക്കുന്ന ഹിന്ദുക്കൾ ആരോഗ്യവും ഉയർന്ന യോഗ്യതയുമുള്ള ജനങ്ങളാണെന്ന് സെൻസസ് റിപ്പോർട്ട്. ഇംഗ്ലണ്ടിലും വെയിൽസിലുമായി നടത്തിയ സെൻസസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുകെയിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഇത് സംബന്ധിച്ച് വിവരം ശേഖരിച്ചുവരികയാണ്.
മതവിഭാഗങ്ങളുടെ ജീവിതം വളരെയധികം വ്യത്യസ്തമാണെന്ന് ഈ ആഴ്ചത്തെ റിലീസിൽ വ്യക്തമാക്കുന്നു. 2021ൽ, ഹിന്ദു മതവിഭാഗത്തിൽ പെട്ടവരിൽ ഭൂരിഭാഗം പേർക്കും(87.8 ശതമാനം) മികച്ച ആരോഗ്യവും ഉന്നത യോഗ്യതയുമുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. ഏറ്റവും കുറവ് വൈകല്യമുള്ളവരും ഈ വിഭാഗത്തിൽ പെട്ടവർ തന്നെയാണ്. മൊത്തത്തിലുള്ള ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹിന്ദുക്കളെ ലെവൽ 4 ൽ അല്ലെങ്കിൽ അതിനേക്കാൾ യോഗ്യതയുള്ളവരായാണ് കണക്കാക്കപ്പെടുന്നത്.
സിഖ് വിഭാഗത്തിൽ പെട്ടവരിൽ 77.7 ശതമാനം പേരും സ്വന്തം വീടുകളിലാണ് താമസിക്കുന്നത്. മുസ്ലീങ്ങൾ കൂടൂതലായും തിങ്ങിനിറഞ്ഞ രീതിയിലാണ് വീടുകളിൽ താമസിക്കുന്നത്. രാജ്യത്തെ ക്രിസ്ത്യാനികൾക്കാണ് ഏറ്റവും മോശം ആരോഗ്യസ്ഥിതിയെന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇംഗ്ലണ്ടിലും വെയിൽസിലുമുടനീളമുള്ള 24 ദശലക്ഷത്തിലധികം കുടുംബങ്ങൾ 2021 ലെ സെൻസസ് സർവേയിൽ പങ്കെടുത്തു. ഘട്ടം ഘട്ടമായാണ് സർവേയിൽ നിന്നുള്ള ഡാറ്റ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച്, ക്രിസ്ത്യാനികളുടെ ജനസംഖ്യയുടെ പകുതിയിൽ താഴെയായിരുന്നു. ഹിന്ദു, മുസ്ലീം,സിഖ് വിഭാഗക്കാരുടെ ജനസംഖ്യയിൽ ചെറിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post