മലേഗാവോൺ: വീര സവർക്കറെ അപമാനിക്കരുതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ശക്തമായ മുന്നറിയിപ്പുമായി ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. സവർക്കറെ അപമാനിക്കുന്നത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടവന്ന പൊതുറാലിക്കിടെയാണ് ഉദ്ധവ് താക്കറെ രാഹുലിന് മുന്നറിയിപ്പ് നൽകിയത്. മാപ്പ് പറയാൻ താൻ സവർക്കർ അല്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ഉദ്ധവ് താക്കറെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
” വി.ഡി.സവർക്കറെ എന്റെ ആരാധനാപുരുഷനായാണ് ഞാൻ കാണുന്നത്. അദ്ദേഹത്തെ അപമാനിക്കുന്നതിൽ നിന്ന് രാഹുൽ ഗാന്ധി വിട്ട് നിൽക്കണം. ചിന്തിക്കാൻ പോലുമാകാത്ത തരത്തിലുള്ള പീഡനങ്ങളാണ് 14 വർഷത്തോളം കാലം ആൻഡമാനിലെ ജയിലിനുള്ളിൽ സവർക്കർ അനുഭവിച്ചത്. കഷ്ടപ്പാടുകളെ നമുക്ക് വായിച്ച് മാത്രമേ അറിയാനാകൂ. അദ്ദേഹം ത്യാഗത്തിന്റെ പ്രതിരൂപമാണ്. അതുകൊണ്ട് തന്നെ സവർക്കറെ അപമാനിക്കുന്നത് ഞങ്ങൾ ഒരിക്കലും സഹിക്കില്ല.
രാഹുൽ ഇനിയും സവർക്കറെ ഇകഴ്ത്തി സംസാരിക്കുന്നത് തുടരാനാണ് തീരുമാനമെങ്കിൽ അത് പ്രതിപക്ഷ സഖ്യത്തിൽ വിള്ളലുണ്ടാക്കും. വീര സവർക്കർ ഞങ്ങളുടെ ദൈവമാണ്.അദ്ദേഹത്തോടുള്ള അനാദരവ് ഒരിക്കലും വച്ചുപൊറുപ്പിക്കില്ല. ഞങ്ങൾ അതിനെതിരെ ശക്തമായി തന്നെ പോരാടും. ഞങ്ങളുടെ ദൈവങ്ങളെ അപമാനിക്കുന്നത് ഞങ്ങളൊരിക്കലും സഹിക്കില്ലെന്നും” ഉദ്ധവ് താക്കറെ പറഞ്ഞു.
Discussion about this post