ഒരു അത്യപൂർവ്വ പ്രതിഭാസമാണ് നാളെ ആകാശത്ത് ദൃശ്യമാകാനൊരുങ്ങുന്നത്. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, യുറാനസ് എന്നീ അഞ്ച് ഗ്രഹങ്ങളെ നാളെ ഒരുമിച്ച് ദൃശ്യമാകും എന്നതാണ് പ്രത്യേകത. നാളെ സൂര്യാസ്തമയത്തിന് ശേഷമായിരിക്കും ഈ കാഴ്ചാനുഭവം ദൃശ്യമാകുന്നത്. പ്ലാനറ്ററി പരേഡ് എന്ന അത്ഭുത പ്രതിഭാസത്തെ വിളിക്കുന്നത്.
നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ഇത് ദൃശ്യമാകും. 2004ന് ശേഷം ഇതാദ്യമായിട്ടാണ് ശുക്രനായിരിക്കും ഏറ്റവും കൂടുതൽ തിളക്കത്തിൽ കാണുന്നത്. ചന്ദ്രന് ശേഷം ഏറ്റവും തിളക്കത്തിൽ ആകാശത്ത് കാണാനാകുന്നത് ശുക്രനെയാണ്. ശുക്രന് പുറമെ ചൊവ്വയേയും വ്യാഴത്തേയും മികച്ച രീതിയിൽ കാണാനാകും. യുറാനസ്, ബുധൻ എന്നീ ഗ്രഹങ്ങളെ കൂടുതൽ വ്യക്തമായി കാണാൻ ബൈനോക്കുലറുകളോ ടെലിസ്‌കോപ്പുകളോ ഉപയോഗിക്കാം.
മാലയിലെ മുത്തുകൾ പോലെയായിരിക്കും ഈ വിന്യാസമെന്നാണ് ജ്യോതിശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ചൊവ്വയായിരിക്കും ഈ വിന്യാസത്തിൽ ഏറ്റവും മുകളിൽ സ്ഥാനം പിടിക്കുന്നത്. ഓറഞ്ച് നിറമായത് കൊണ്ട് ചൊവ്വയെ തിരിച്ചറിയുന്നതും എളുപ്പമാണ്. സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമായ യുറാനസ് ശുക്രന്റെ അടുത്തായിരിക്കും. ബുധനും വ്യാഴവുമാണ് ഗ്രഹങ്ങളിൽ ഏറ്റവും താഴെയായിട്ടുള്ളത്.













Discussion about this post