തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വിദേശവനിതയ്ക്ക് നേരെ അതിക്രമം. ശംഖുമുഖത്ത് വച്ചാണ് വിദേശവനിതയ്ക്ക് അതിക്രമം നേരിടേണ്ടി വന്നത്. പ്‌സ്ടു വിദ്യാർത്ഥിയാണ് യുവതിയെ ഉപദ്രവിച്ചത്. സംഭവത്തിൽ 16 കാരനെ അറ്സ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.
ഫ്രാൻസുകാരിയായ 50 കാരി ശംഖുമുഖം ബീച്ച് സന്ദർശിക്കുന്നതിനിടെയാണ് സംഭവം. ഈ സമയം അവിടെയെത്തിയ 16 കാരൻ, വനിതയോട് സെൽഫി എടുക്കട്ടേയെന്ന് ചോദിച്ചു. സെൽഫി എടുക്കുന്നതിനിടെ ഇവരെ കടന്നു പിടിക്കുകയായിരുന്നു. ഉടൻ തന്നെ ബഹളം വച്ചതോടെ നാട്ടുകാരും ഹോം ഗാർഡും ഓടിക്കൂടുകയും പതിനാറുകാരനെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
പ്രതിയ്ക്ക് പ്രായപൂർത്തിയാവാത്തതിനാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതിയ്ക്ക് ഏതെങ്കിലും രീതിയിൽ ക്രമിനൽ പശ്ചാത്തലം ഉണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. കോടതി നിർദ്ദേശപ്രകാരം കുട്ടിക്ക് കൗണ്ഡസിലിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്.
Discussion about this post