കോഴിക്കോട് : നടൻ ഇന്നസെന്റിന്റെ മരണവാർത്ത കേട്ട ഞെട്ടലിൽ നിന്ന് ഉണരും മുൻപേ മലയാളക്കരയ്ക്ക് വീണ്ടുമൊരു തീരാനഷ്ടം കൂടി. നാടകകൃത്തും നടനുമായ വിക്രമൻ നായർ അന്തരിച്ചു. 77 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.
നാടക രംഗത്ത് പ്രൊഫഷണലിസം കൊണ്ടുവന്നതിൽ പ്രമുഖനായിരുന്നു വിക്രമൻ നായർ. അഗ്രഹാരം, ബൊമ്മക്കൊലു, അമ്പലക്കാള തുടങ്ങിയവയാണ് പ്രധാന നാടകങ്ങൾ. കേരളസംഗീത നാടക അക്കാദമിയുടെ ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്.
Discussion about this post