തിരുവനന്തപുരം: സിപിഎമ്മിൻറെ വനിതാ നേതാക്കളെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അപമാനിച്ചെന്ന് യൂത്ത്കോൺഗ്രസ്. സുരേന്ദ്രനെതിരെ യൂത്ത് കോൺഗ്രസ് പരാതി നല്‍കി . സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായരാണ് പരാതി നല്‍കിയത്.
തൃശൂരില്‍ മഹിളമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിൽ സിപിഎമ്മിനെതിരെ കെ.സുരേന്ദ്രൻ പറഞ്ഞ ആരോപണമാണ് യൂത്ത് കോൺഗ്രസ് വിവാദമാക്കുന്നത്. സി.പി.എമ്മിലെ വനിതാനേതാക്കളുടെ അഴിമതിയെ കുറച്ചായിരുന്നു സുരേന്ദ്രൻറെ പ്രസ്താവന. പ്രസ്താവനയെ വളച്ചൊടിച്ച് സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന കോലാഹലവുമായി സിപിഎമ്മും കോൺഗ്രസും ഒന്നിക്കുകയാണെന്നും ബിജെപി ആരോപിച്ചു.
സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് പരാതി നൽകുമെന്നും വി ഡി സതീശൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .
എന്നാൽ ബിജെപിക്കെതിരായ പോരാട്ടത്തില്‍ കെ.സുധാകരന്റെയും വി.ഡി.സതീശന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.
Discussion about this post