കൊച്ചി :സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തുന്ന “മദനോത്സവം” എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. വിഷുവിന് തിയേറ്ററുകളിലെത്തുന്ന ചിത്രം കുടുംബപ്രേക്ഷകർക്ക് ഒത്തൊരുമിച്ച് ചിരിക്കാനും ആസ്വദിക്കാനും സാധിക്കുന്നതായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.വളരെ രസകരമായ ടീസറിൽ മദനനായി സുരാജ് വെഞ്ഞാറമൂട് തന്റെ നർമ്മം കലർന്ന അഭിനയ മികവിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുന്നു.
സുധീഷ് ഗോപിനാഥ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ബാബു ആന്റണി,ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ,ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇ.സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് ചിത്രത്തിന്റെ നിർമ്മാതാവ്.
ഛായാഗ്രഹണം : ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് വിവേക് ഹർഷൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ജെയ്.കെ, പ്രൊഡക്ഷൻ ഡിസൈനർ: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ: രഞ്ജിത് കരുണാകരൻ, ആർട്ട് ഡയറക്റ്റർ: കൃപേഷ് അയ്യപ്പൻകുട്ടി, സംഗീത സംവിധാനം : ക്രിസ്റ്റോ സേവിയർ, വസ്ത്രാലങ്കാരം: മെൽവി.ജെ, മേക്കപ്പ്: ആർ.ജി.വയനാടൻ, അസ്സോസിയേറ്റ് ഡയറക്ടർ: അഭിലാഷ് എം.യു, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, ഡിസൈൻ: അറപ്പിരി വരയൻ, പി ആർ ഓ: പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ
Discussion about this post