ആലപ്പുഴ: മകന്റെ മരണവിവരമറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. അമ്പലപ്പുഴ പുറക്കാട് തെക്കേയറ്റത്ത് വീട്ടിൽ മദനന്റെ ഭാര്യ ഇന്ദുലേഖ(54) മകൻ(32) എന്നിവരാണ് മരിച്ചത്.
മത്സ്യത്തൊഴിലാളിയായ നിധിൻ ഇന്നലെ രാത്രി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇതറിഞ്ഞ ഇന്ദുലേഖയ്ക്ക് ഹൃദയാഘാതമുണ്ടായി. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.












