സിറിയ; യുദ്ധവും ഭൂകമ്പവും നാശം വിതച്ച സിറിയയുടെ വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ പ്രദേശത്ത് റെസ്റ്റോറന്റ് ആരംഭിച്ച് റഷ്യൻ പൗരനായ മതമൗലികവാദി. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള വരുമാനം നിലച്ചതോടെയാണ് ഭീകരൻ സുഷി റെസ്‌റ്റോറന്റ് ആരംഭിച്ചത്. റഷ്യയിലെ മുസ്ലീം ഭൂരിപക്ഷമുള്ള ഡാഗെസ്ഥാൻ റിപ്പബ്ലിക്കിൽ നിന്നുള്ള ഇസ്ലാം ഷഖ്ബനോവ് (37) ആണ് റസ്‌റ്റോറന്റ് ആരംഭിച്ചത്.
2015 ൽ വീടും നാടും ഉപേക്ഷിച്ച് ഇസ്ലാം ഷഖ്ബനോവ് സിറിയയിലേക്ക് കൊടും ഭീകരനാവണമെന്ന ആഗ്രഹത്താൽ എത്തിയതായിരുന്നു. എന്നാൽ യുദ്ധം ഇയാളുടെ സ്വപ്‌നങ്ങളെ ആകെ തകർക്കുകയായിരുന്നു. യുദ്ധക്കെടുതി ഭീകരരിൽ പലരെയും പാടെ തകർത്തെറിഞ്ഞു.
യുദ്ധം ബുദ്ധിമുട്ടിലാക്കിയ ഭീകരരുടെ കൂട്ടത്തിൽ ഇസ്ലാമുണ്ടായിരുന്നു. ഇതോടെ ഭീകര പ്രവർത്തനങ്ങൾക്കായി സ്വരുകൂട്ടിയ ആയുധങ്ങൾ എല്ലാം വിറ്റ് പണം ഉണ്ടാക്കി റെസ്റ്റോറന്റ് ആരംഭിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ റെസ്‌റ്റോറന്റിന് മുന്നിൽ പോസ് ചെയ്യുന്ന ഭീകരന്റെ ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്.
Discussion about this post