Wednesday, December 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

പെണ്ണുങ്ങളേ ധൈര്യമായി ഒറ്റയ്ക്ക് യാത്ര പോകൂ..സുരക്ഷ ഉറപ്പാക്കാൻ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി

by Brave India Desk
Mar 30, 2023, 10:27 pm IST
in Lifestyle, Travel
Share on FacebookTweetWhatsAppTelegram

എല്ലാ സ്ത്രീകളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്രപോകണം. ഒറ്റയ്ക്കുള്ള യാത്ര ഒരു സ്ത്രീക്ക് നൽകുന്ന കരുത്തും അനുഭവവും വളരെ വലുതാണ്. മുന്നോട്ടുള്ള ജീവിതത്തിൽ സ്വതന്ത്രയായി, ആരെയും ആശ്രയിക്കാതെ ജീവിക്കാൻ  അത്തരം യാത്രകളിലൂടെ കൈവരുന്ന ആത്മവിശ്വാസം മാത്രം മതി. എങ്കിലും ഒറ്റയ്ക്കൊരു യാത്ര പോകാൻ ഇപ്പോഴും സ്ത്രീകൾക്ക് പേടിയാണ്, പ്രത്യേകിച്ച് ദൂരയാത്രകൾ. സുരക്ഷ തന്നെയാണ് പ്രധാന പ്രശ്നം. അറിയാത്ത ഒരിടത്തേക്ക് തനിയെ പോകേണ്ടി വരുമ്പോൾ സ്ത്രീകൾ നേരിടുന്ന പലവിധ അതിക്രമങ്ങളുടെ വാർത്തകൾ നാം കേൾക്കാറുണ്ട്. പക്ഷേ അതോർത്ത് മടിച്ചിരുന്നാൽ ജീവിതത്തിൽ അത് ഒരു നഷ്ടം തന്നെയായി മാറും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒറ്റയ്ക്കുള്ള യാത്ര യാതൊരു പേടിയും കൂടാതെ ആസ്വദിക്കാൻ സ്ത്രീകൾക്കാകും. അത്തരത്തിൽ ഒറ്റയ്ക്കുള്ള യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.

ലക്ഷ്യസ്ഥാനത്തെ കുറിച്ച് മതിയായ വിവരങ്ങൾ അന്വേഷിച്ച് വെക്കുക

Stories you may like

തായ്‌ലൻഡ് മാടി വിളിക്കുന്നു, ഒരു യാത്ര പോയാലോ? മനസ്സിനെ ഒന്ന് റീചാർജ് ചെയ്യാൻ തായ്‌ലൻഡ് യാത്ര ഇനി കൂടുതൽ എളുപ്പമാകും

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

യാത്ര പുറപ്പെടുന്നതിന് മുമ്പായി ലക്ഷ്യസ്ഥാനത്തെ കുറിച്ച് എല്ലാ കാര്യങ്ങളും അറിഞ്ഞുവെക്കുക. ഉദാഹരണത്തിന് അവിടെ സുരക്ഷ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടോ, അവിടുത്തെ സാംസ്കാരിക പ്രത്യേകതകളും ചിട്ടകളും എന്തൊക്കെയാണ്, പ്രാദേശികമായ നിയമങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ. ലക്ഷ്യസ്ഥാനത്തെത്തിയാൽ എവിടെയൊക്കെ പോകണം, എത്തരത്തിലുള്ള വസ്ത്രങ്ങളായിരിക്കും അനുയോജ്യം, പെരുമാറ്റരീതികളിൽ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ അത്തരം കാര്യങ്ങളിലുള്ള അറിവ് ഉപകാരപ്പെടും.

യാത്രാവിവരങ്ങൾ അടുപ്പമുള്ളവരുമായി പങ്കുവെക്കുക

നിങ്ങളുടെ യാത്രയെ കുറിച്ചും കൊണ്ടുപോകുന്ന സാധനങ്ങളെ കുറിച്ചുമെല്ലാം ഉള്ള വിവരങ്ങൾ അടുത്ത സുഹൃത്തുക്കളുമായും കുടുംബവുമായും പങ്കുവെക്കുന്നത് നല്ലതാണ്. വിശ്വാസമുള്ള ഒരാളുമായി നമ്മുടെ ലൊക്കേഷൻ വിവരങ്ങൾ പങ്കുവെക്കുന്നതും നല്ല കാര്യമാണ്. പേഴ്സണൽ സേഫ്റ്റി അലാറം കയ്യിൽ വെക്കുന്നതും ഒരു സേഫ്റ്റി ആപ്പ് ഡൗൺലോഡ് ചെയ്യുന്നതുമെല്ലാം നല്ലതാണ്.

അന്യദേശക്കാരിയാണെന്ന തോന്നലുണ്ടാക്കാതിരിക്കുക

ഒരിടത്ത് ചെന്നുകഴിഞ്ഞാൽ സഞ്ചാരിയായി മാറിനിൽക്കാതെ അവിടെയുള്ളവരാകാൻ ശ്രമിക്കുക. വിലകൂടിയ സാധനങ്ങളോ ആഭരണങ്ങളോ യാത്രയിൽ പരമാവധി ഒഴിവാക്കുക.

അപരിചതരോട് ശ്രദ്ധാപൂർവ്വം ഇടപഴകുക

ഒറ്റയ്ക്കുള്ള യാത്രകളിൽ അപരിചിതരുമായി ഇടപെടേണ്ടി വരുന്നത് സാധാരണമാണ്. വളരെ സൗഹാർദ്ദമായി, തുറന്ന മനസ്സോടെ വേണം ആളുകളോട് ഇടപെടാൻ എങ്കിലും കരുതൽ വേണം. വ്യക്തിപരമായ വിവരങ്ങൾ പരമാവധി അവരുമായി പങ്കിടാതിരിക്കുക. അറിയാത്തവരുടെ ഒരു ക്ഷണങ്ങളും സ്വീകരിക്കാതിരിക്കുക. എന്തെങ്കിലും പന്തികേട് തോന്നിയാൽ അത്തരക്കാരിൽ  നിന്നും ഒഴിഞ്ഞുമാറുക.

അടിയന്തര സാഹചര്യങ്ങളെ കരുതിയിരിക്കുക

പ്രഥമശുശ്രൂഷയ്ക്കാവശ്യമായ സാധനങ്ങൾ യാത്രയിൽ ഒപ്പം കരുതുക. ഒപ്പം യാത്രാരേഖകളുടെ കോപ്പി,  ആവശ്യമായ മരുന്നുകൾ എന്നിവയെല്ലാം ബാഗിൽ കരുതുക. ലക്ഷ്യസ്ഥാനത്തെ എമർജൻസി സേവനങ്ങളെ കുറിച്ചും അവ പ്രാപ്തമാകുന്ന വഴികളെ കുറിച്ചും അറിഞ്ഞുവെക്കുക.

Tags: women travellerstravel solotravel
Share1TweetSendShare

Latest stories from this section

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

അത് പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ?കടലാസ് കഷ്ണം പോലും ഉപേക്ഷിക്കാൻ തോന്നാത്ത മാനസികാവസ്ഥ; ഹോർഡിംഗ് ഡിസോർഡറിന് മരുന്ന് വേണം…

അത് പിന്നീടെപ്പോഴെങ്കിലും ആവശ്യം വന്നാലോ?കടലാസ് കഷ്ണം പോലും ഉപേക്ഷിക്കാൻ തോന്നാത്ത മാനസികാവസ്ഥ; ഹോർഡിംഗ് ഡിസോർഡറിന് മരുന്ന് വേണം…

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ആർത്തവചക്രവും ചന്ദ്രനും തമ്മിൽ ബന്ധമോ..ഉത്തരം കണ്ടെത്തി ശാസ്ത്രലോകം…

ബീജ് ഫ്ലാഗ്…. പ്രണയലോകത്തെ പുതിയ ട്രെൻഡ് ; നീ എന്നെ മാറ്റേണ്ട, മനസ്സിലാക്കൂയെന്ന് ജെൻസീ…

ബീജ് ഫ്ലാഗ്…. പ്രണയലോകത്തെ പുതിയ ട്രെൻഡ് ; നീ എന്നെ മാറ്റേണ്ട, മനസ്സിലാക്കൂയെന്ന് ജെൻസീ…

Discussion about this post

Latest News

പണവുമായി സുഹൃത്ത് മുങ്ങി; വെറും കയ്യോടെ റെയിൽവേ സ്റ്റേഷനിൽ പകച്ചുനിന്ന 19കാരൻ; തട്ടുകട രുചിയിലൂടെ ലോകം കീഴടക്കിയ പ്രേം ഗണപതി

പണവുമായി സുഹൃത്ത് മുങ്ങി; വെറും കയ്യോടെ റെയിൽവേ സ്റ്റേഷനിൽ പകച്ചുനിന്ന 19കാരൻ; തട്ടുകട രുചിയിലൂടെ ലോകം കീഴടക്കിയ പ്രേം ഗണപതി

എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും

എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies