ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു ഡോക്ടറെ വെടിവച്ച് കൊന്നു. കറാച്ചിയിലെ സിന്ധിലാണ് സംഭവം. മുനിസിപ്പൽ കോർപ്പറേഷന്റെ റിട്ടയേർഡ് ഡയറക്ടറും നേത്രരോഗ വിദഗ്ധനുമായ ഡോ ബീർബൽ ജെനാനിയെ ആണ് വെടിവച്ച് കൊന്നത്. ലിയാരി എക്സ്പ്രസ് വേക്ക് സമീപത്ത് വച്ച് വെടിയേറ്റ് മരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡോക്ടറും സഹായിയായ ഡോ. ഖുറാത്തിൽ ഐനും കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ സഹായിക്ക് പരിക്കേറ്റു. ഡോ. ബീർബലിനെ ലക്ഷ്യം വച്ച് ആക്രമിച്ചതാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് പാകിസ്താനിൽ ഡോക്ടർ കൊല്ലപ്പെടുന്നത്. ഈ മാസം ആദ്യം പാകിസ്താനിലെ ഹൈദരാബാദിൽ ഡോക്ടർ ധരം ദേവ് രാതിയെ വീടിനുള്ളിൽ കയറി ഡ്രൈവർ കുത്തി കൊലപ്പെടുത്തിയിരുന്നു. കത്തികൊണ്ട് ഡോക്ടറുടെ കഴുത്തറുക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തിൽ ഹനീഫ് ലെഗാരി എന്നയാളെ ഖൈർപൂരിലെ വീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post