ന്യൂഡൽഹി: വീണ്ടും വീഡിയോ സന്ദേശവുമായി ഖാലിസ്ഥാൻവാദിയും പഞ്ചാബ് വാരിസ് ദേ തലവനുമായ അമൃത്പാൽ സിംഗ്. താൻ തീഴടങ്ങില്ലെന്നും, പൊതുജനമദ്ധ്യത്തിൽ ഉടനെ എത്തുമെന്നുമാണ് ഇന്നലെ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിൽ അമൃത്പാൽ പറയുന്നത്. അറസ്റ്റ് ഭയക്കുന്നില്ലെന്നും, രാജ്യം വിടില്ലെന്നും അമൃത്പാൽ വീഡിയോയിൽ പറയുന്നുണ്ട്.
രണ്ടാമത്തെ വീഡിയോ സന്ദേശവും പുറത്ത് വന്നതിന് പിന്നാലെ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അമൃത്പാൽ കീഴടങ്ങുമെന്ന സൂചനകളെ തുടർന്ന് സുവർണ ക്ഷേത്രത്തിലും വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. അതേസമയം അറസ്റ്റിലായ ഒരാളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്പാലിന്റെ അനുയായികൾ അമൃത്സറിനടുത്തുള്ള അജ്‌നാല പോലീസ് സ്റ്റേഷൻ അടിച്ചുതകർത്തു.
സിഖ് സംഘടനകളുടെ ആവശ്യം പരിഗണിച്ച് അമൃത്പാലിനൊപ്പം ഉണ്ടായിരുന്നവരെ ഇന്നലെ പോലീസ് വിട്ടയച്ചു. 360ൽ 348 പേരെയാണ് വിട്ടയച്ചത്. അമൃത്പാൽ സിങ്ങിനോട് പോലീസിന് മുന്നിൽ കീഴടങ്ങാനും അന്വേഷണവുമായി സഹകരിക്കാനും അകൽ തഖ്ത് ജതേദാർ ആവശ്യപ്പെട്ടു. തുടർച്ചയായ 13ാം ദിവസമാണ് അമൃത്പാലിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നത്.
Discussion about this post