ഇടുക്കി: വാത്തിക്കുടിയിൽ വൃദ്ധയെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ആമ്പക്കാട്ട് സ്വദേശിനി രാജമ്മ (58) ആണ് കൊല്ലപ്പെട്ടത്. യുവാവിന്റെ വെട്ടേറ്റ് ഭാസ്‌കരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ ഭാസ്‌കരൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവ ശേഷം മരുമകൻ ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുരിക്കാശ്ശേരി പോലീസ് സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു.












