കൊച്ചി: ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷനും ദേശീയ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായ അഡ്വ.ഗോവിന്ദ് ഭരതൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു.
ഹൈന്ദവ സംസ്കാരത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഉജ്ജ്വല വാഗ്മിയും പണ്ഡിതനുമായ ഗോവിന്ദ് ഭരതൻ്റെ വിയോഗം സാംസ്കാരിക കേരളത്തിനും ഹൈന്ദവ സംഘടനകൾക്കും കനത്ത നഷ്ടമാണ്. ബിജെപിയുടെ പ്രവർത്തകർക്കും നേതാക്കൾക്കും മാർഗദർശകനായിരുന്നു അദ്ദേഹം. ഗുരുതുല്ല്യനായ അഭിഭാഷകൻ്റെ വിയോഗത്തിൽ കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടേയും ദുഖത്തിൽ പങ്കു ചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.
Discussion about this post