തിരുവനന്തപുരം: 13 വയസുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് 23 വർഷം കഠിന തടവും 40,000 രൂപ പിഴയും. തിരുപുറം, തിരുപുത്തൂർ, മാങ്കൂട്ടം, പി.എം.കോട്ടേജിൽ മനോജി(30)നെതിരെയാണ് നെയാറ്റിൻകര അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
2015ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച പ്രതി വീട്ടുകാരില്ലാത്തപ്പോൾ പെൺകുട്ടിയുടെ വീട്ടിൽ പോയി പല തവണ പീഡിപ്പിച്ചു. തുടർന്ന് കുട്ടിയെ സുഹൃത്തിന്റെ കാറിൽ കയറ്റി, പ്രതിയുടെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. മൂന്നാം പ്രതി മാങ്കൂട്ടം വലിയവിളവീട്ടിൽ അനൂപാണ് മനോജിന് എല്ലാവിധ സൗകര്യവുമൊരുക്കി നൽകിയത്.
രഹസ്യങ്ങൾ പുറത്തുപറയുമെന്ന് കാട്ടി അനൂപ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടി വീടുവിട്ട് പോയി. പെൺകുട്ടിയ കാണാനില്ലെന്ന് കാണിച്ച് അച്ഛൻ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പീഡനവിവരങ്ങൾ പുറത്തറിയുന്നത്.
അനൂപിനോട് പതിനായിരം രൂപ പിഴ ഒടുക്കാൻ കോടതി നിർദേശിച്ചു. കാർ ഓടിച്ചിരുന്നയാളാണ് രണ്ടാം പ്രതി.
Discussion about this post