പത്തനംതിട്ട : സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. ഓശാന ഞായർ ദിവസമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് ഇത് ഒട്ടിച്ചിരിക്കുന്നത്.
ഇന്നലെ അർദ്ധരാത്രിയോടയൊണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പിണറായി വിജയൻ നീതി നടപ്പിലാക്കണം. സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്ററിലൂടെ ആവശ്യപ്പെടുന്നത്. ഓർത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
Discussion about this post