Thursday, April 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ട്രെയിനിൽ തീ കൊളുത്തിയ സംഭവം; കാണാതായ യുവതിയും കുഞ്ഞും മറ്റൊരാളും ട്രാക്കിന് സമീപം മരിച്ച നിലയിൽ

by Brave India Desk
Apr 3, 2023, 01:51 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: ആലപ്പുഴ -കണ്ണൂർ എക്‌സ്പ്രസ് തീവണ്ടിയിൽ തീ കൊളുത്തി അക്രമം നടത്തിയ സംഭവത്തിനിടെ കാണാതായ യുവതിയെയും കുഞ്ഞിനെയും മറ്റൊരാളെയും ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. അക്രമം നടന്നതിന് പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിലാണ് രാത്രി വൈകി ഇവരുടെ മൃതദേഹങ്ങൾ കണ്ടത്.

തീപിടുത്തം ഉണ്ടായതിന് പിന്നാലെ ഒരു സ്ത്രീയെയും ബന്ധുവായ കുഞ്ഞിനെയും കാണാതായതായി യാത്രക്കാർ വെളിപ്പെടുത്തിയിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന സഹോദരനും തീപിടുത്തത്തിൽ പരിക്കേറ്റിരുന്നു. ഇയാളാണ് സഹോദരിയെ കാണാതായെന്ന് പോലീസിനെ അറിയിച്ചത്. സഹോദരിയെ കാണാതെ ആശുപത്രിയിൽ പോകില്ലെന്ന് പറഞ്ഞുനിന്ന ഇയാളെ പോലീസ് നിർബന്ധിച്ച് ആശുപത്രിയിലാക്കുകയായിരുന്നു. തുടർന്നാണ് കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടത്തിയത്.

Stories you may like

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇവരുടെ ഫോൺ ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് കണ്ടെത്തിയിരുന്നു. അപകടത്തിന്റെ ഭീതിയിൽ ട്രെയിനിൽ നിന്ന് പരിഭ്രാന്തിയോടെ ചാടിയതാകാമെന്ന നിഗമനത്തിലായിരുന്നു റെയിൽവേ പോലീസ്. തുടർന്നാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഇതിനൊടുവിലാണ് ഇരുട്ട് നിറഞ്ഞ ഭാഗത്ത് ട്രാക്കിനോട് ചേർന്ന് മൃതദേഹങ്ങൾ കണ്ടത്. എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് മൃതദേഹങ്ങൾ കണ്ടത്.

ഫറോക്കിൽ നിന്നാണ് ഇവർ തീവണ്ടിയിൽ കയറിയതെന്നും സഹയാത്രക്കാർ വെളിപ്പെടുത്തിയിരുന്നു. രാത്രിയോടെ ആലപ്പുഴ – കണ്ണൂർ എക്‌സ്പ്രസ് കോരപ്പുഴയ്ക്കും കൊയിലാണ്ടിക്കും ഇടയിൽ എത്തിയപ്പോഴായിരുന്നു നാടിനെ നടുക്കിയ സംഭവങ്ങൾ. ട്രെയിനിൽ ഡി 2 കംപാർട്ട്‌മെന്റിലുണ്ടായിരുന്ന ഒരാൾ സഹയാത്രക്കാർക്ക് മേൽ മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. എട്ട് പേർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേർ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മൂന്ന് പേർ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ്.

അക്രമത്തിന് പിന്നാലെ അക്രമം നടത്തിയ ആൾ ചങ്ങല വലിച്ചുനിർത്തി ട്രെയിനിൽ നിന്ന് ഇറങ്ങി ഓടിയെന്നാണ് യാത്രക്കാർ വെളിപ്പെടുത്തിയത്. ഇയാളുടെ കാലിന് പൊളളലേറ്റതായും ട്രെയിനിലുണ്ടായിരുന്നവർ പോലീസിനോട് പറഞ്ഞു. ഇയാൾക്കായും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags: തീപിടുത്തംAlleppey- Kannur expressആലപ്പുഴ -കണ്ണൂർ എക്‌സ്പ്രസ്തീ കൊളുത്തി അക്രമം
Share18TweetSendShare

Latest stories from this section

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

Discussion about this post

Latest News

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

ചരിത്രം തിരുത്തിക്കുറിക്കാൻ നാസ; 50 വർഷത്തിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് – ആർട്ടെമിസ് 2 വിക്ഷേപണം ഉടൻ

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

10,000 രൂപ വരെ ഇന്ധന സർചാർജ് വർദ്ധനവ് പ്രഖ്യാപിച്ച് ഇൻഡിഗോ ; ഏപ്രിൽ 2 മുതൽ നടപ്പിൽ വരും

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

നാറ്റോ തകർച്ചയിലേക്ക്! സഖ്യം വിടുമെന്ന് സൂചന നൽകി ട്രംപ്

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies