കൊച്ചി: സ്വപ്‌ന സിനിമയുടെ പോസ്റ്റർ തെരുവുകൾ തോറും നടന്ന് ഒട്ടിച്ച് നായകൻ. യുവനടൻ സജൽ സുദർശനാണ് ഏപ്രിൽ ഏഴിന് തിയേറ്ററുകളിലേക്കെത്തുന്ന ‘കായ്‌പോള’ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഒട്ടിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഇത് ഞങ്ങൾ ആരെയും മോശക്കാരാക്കാൻ വേണ്ടി ചെയ്യുന്ന ഒരു വീഡിയോ അല്ലെന്ന മുഖവരയോടെ ”ഈ സിനിമ ഞങളുടെ ജീവിതമാണ്. അതിട്ടു പന്താടാൻ പറ്റില്ല. നിങ്ങൾക്ക് ഇത് എപ്പോഴും വന്ന് പോകുന്ന ഒരു വെള്ളിയാഴ്ച മാത്രമായിരിക്കും. പക്ഷെ ഞങ്ങൾക്ക് ഇത് ഒരുപാട് നാളത്തെ സ്വപ്നത്തിന്റെ, ഹാർഡ് വർക്കിന്റെ, ഡെഡിക്കേഷന്റെ റിസൾട്ട് ആണ്… പോസ്റ്ററുകൾ ഇല്ലാതെ എങ്ങനെ പടം ഇറങ്ങിയെന്നു സാധാരണക്കാർ അറിയും? ഞങളുടെ ഓഡിയൻസ് സാധാരണ ജനങ്ങളാണ്. ഇത് അവർക്കു വേണ്ടിയുള്ള സിനിമയാണ്.. ഞങ്ങൾക്ക് വേറെ വഴിയില്ല. ഇനി ഇതിന്റെ പേരിൽ എന്തു പ്രശ്‌നമാണ് ഞങ്ങളെ കാത്തിരിക്കുന്നതെന്നും ഞങ്ങൾക്ക് അറിയില്ല… പക്ഷെ ഈ വെള്ളിയാഴ്ച ഞങ്ങൾക്ക് ജീവൻ പോലെ തന്നെ പ്രധാനമാണ്… സിനിമ ഞങളുടെ ജീവിതവും ഭാവിയുമാണെന്ന് ” സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ സജൽ പറയുന്നു.
സർവൈവൽ സ്പോർട്സ് ഡ്രാമാ ഗണത്തിൽപ്പെടുന്ന ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് കെ.ജി. ഷൈജുവാണ്. വി.എം.ആർ. ഫിലിംസിന്റെ ബാനറിൽ സജിമോനാണ് ചിത്രം നിർമിക്കുന്നത്.സംവിധായകനും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്













Discussion about this post