കോഴിക്കോട്: എലത്തൂർ ട്രെയിൻ യാത്രികരെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധയുളവാക്കുന്നതുമായി സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ പ്രചാരണം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് പോലീസ് നടപടി.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മതസ്പർദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികളാകും സ്വീകരിക്കുകയെന്നും മുന്നറിയിപ്പുണ്ട്.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് ഊർജ്ജിതമായ അന്വേഷണം നടന്നുവരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post