ഗാംഗ്‌ടോക്ക്: സിക്കിമിലെ നാഥു ലാ മേഖലയിൽ ഇന്നുണ്ടായ ഹിമപാതത്തിൽ ഏഴ് വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും. സിക്കിമിലെ ഹിമപാതത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് സാധ്യമായ എല്ലാ സഹായവും നൽകുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.
സിക്കിമിലെ ഹിമപാതത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, എൻഡിആർഎഫിന്റെ ടീമുകൾ ബാധിത പ്രദേശത്ത് ഉടൻ എത്തും. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർത്ഥിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കുറിച്ചു.
നാഥുലാ ചുരത്തിന് സമീപം ഉച്ചയ്ക്ക് 12.20 ഓടേയാണ് ഹിമപാതം സംഭവിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 14,410 അടി ഉയരത്തിൽ ഇന്ത്യ- ചൈന അതിർത്ത് സമീപമാണ് അപകടം നടന്നത്. നിലവിൽ 22 പേരെ രക്ഷിച്ചതായും ഹിമപാതത്തിൽ കുടുങ്ങി കിടക്കുന്ന മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള പ്രവർത്തനം തുടരുന്നതായുമാണ് റിപ്പോർട്ട്.
Discussion about this post