കൊച്ചി: കേരളത്തിൽ ട്രെയിനിന് നേരെ വീണ്ടും ആക്രമണം. എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസിന് നേരെയാണ് ആക്രമണം. ട്രെയിൻ എറണാകുളം ഇടപ്പള്ളി പാലം പിന്നിട്ടപ്പോൾ അജ്ഞാതർ കല്ലേറ് നടത്തുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസമാണ് എലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരുടെ ദേഹത്തേക്കു പെട്രോൾ ഒഴിച്ചശേഷം അക്രമി തീയിട്ടത്. ഡി 1 കോച്ചിലായിരുന്നു ആക്രമണം. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂർ സ്വദേശി റഹ്‌മത്ത്, റഹ്‌മത്തിൻറെ സഹോദരിയുടെ മകൾ രണ്ടര വയസുകാരി സുഹറ, നൗഫീഖ് എന്നിവരുടെ മൃതദേഹങ്ങൾ രാത്രി വൈകി ട്രാക്കിൽ നിന്നും കണ്ടെത്തി. അക്രമണമുണ്ടായപ്പോൾ പരിഭ്രാന്തരായി ഇവർ ചാടിയതാകാം എന്നാണു കരുതുന്നത്.
Discussion about this post