പുള്ളിപ്പുലികളുടെ ഇഷ്ട ഇരകളിൽ ഒന്നാണ് നായ. കാട്ടിൽ നിന്ന് നാട്ടിൽ ഇറങ്ങുന്ന മിക്ക പുലികളും ഏറ്റവുമാദ്യം ആഹാരമാക്കുന്നത് തെരുവ് നായകളെയാണ്. വീട്ടിൽ വളർത്തുന്ന നായ്ക്കളേയും പുലികൾ വെറുതെ വിടാറില്ല. വളർത്തു നായ്ക്കളേയും തെരുവ് നായ്ക്കളേയും പുലികൾ പിടിക്കുന്ന വീഡിയോകൾ ഇന്റർനെറ്റിൽ സർവ്വ സാധാരണമാണ് താനും. എന്നാൽ പുലിയെ സഹായത്തിനായി കൂട്ടു പിടിക്കുന്ന നായയുടെ വീഡിയോ ആണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസിലെ ഉദ്യോഗസ്ഥനായ സുരേന്ദർ മെഹ്‌റ പങ്കുവെച്ച ട്വീറ്റിലാണ് രസകരമായ വീഡിയോ. വെള്ളത്തിൽ പെട്ടു പോയ പുലി മുങ്ങി പോകാതെ ഒരു തൂണിന്റെ സമീപം അഭയം തേടുന്നതും പുലിയുടെ മുകളിൽ പാതി ശരീരവും കൈകളും വെച്ച് ഒരു പട്ടി വെള്ളത്തിൽ നിന്ന് രക്ഷപ്പെട്ട് നിൽക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. അതിജീവനത്തിന്റെ കാര്യം വരുമ്പോൾ ജീവി വർഗ്ഗങ്ങൾ ശത്രുത മറക്കുന്നത് പ്രകൃതിയുടെ സ്വഭാവമാണെന്ന് അദ്ദേഹം പറയുന്നു.
https://twitter.com/surenmehra/status/1643826891147866113?s=20
പുലിയാകട്ടെ പട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കാതെ അതിനു കൂടി വെള്ളത്തിൽ നിന്ന് രക്ഷപ്പെട്ട് നിൽക്കാൻ സഹായിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ആദ്യം ഒന്ന് മുരളുന്നുണ്ടെങ്കിലും പിന്നീട് സമാധാനത്തോടെ നിൽക്കുന്ന പുലിയെ വീഡിയോയിൽ കാണാം. പട്ടിയാകട്ടെ രക്ഷപ്പെടാനുള്ള അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് പുലിയെ കാണുന്നത്. എന്തായാലും വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
Discussion about this post