ചെന്നൈ: തമിഴ്‌നാട്ടിൽ ബിജെപി അധികാരത്തിലേറുന്ന കാലം വിദൂരമല്ലെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. 44ാം സ്ഥാപന ദിനത്തിൽ ബിജെപി ഓഫീസിന് പുറത്തെ മതിലിൽ താമരയുടെ ചിത്രം വരച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും കാലങ്ങളിൽ പാർട്ടി കൂടുതൽ ശക്തി പ്രാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും. ആ കാലം വിദൂരമല്ല. നമ്മുടെ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ആശയങ്ങൾ നടപ്പിലാക്കുക നമ്മുടെ കർത്തവ്യമാണ്. ബിജെപി ഇനിയും കരുത്ത് പ്രാപിക്കണം. 2026 ഓടെ ബിജെപി സംസ്ഥാനത്ത് ഭരണം പിടിച്ചെടുക്കണം. ഇതായിരിക്കണം ഇനി നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപന ദിനത്തോട് അനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് പാർട്ടി ആസ്ഥാനത്ത് ബിജെപി സംഘടിപ്പിച്ചത്. പ്രവർത്തകർക്കും നേതാക്കൾക്കും മധുരം വിതരണം. ചെയ്തു. ഇതിന് ശേഷമാണ് ഓഫീസിന് പുറത്ത് അണ്ണാമലൈ താമരയുടെ ചിത്രം വരച്ചത്. മറ്റ് പാർട്ടി പ്രവർത്തകരും ഇതിൽ പങ്കുകൊണ്ടു. താമരയുടെ ചിത്രം വരയ്ക്കുന്ന അണ്ണാമലൈയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
Discussion about this post