റായ്പൂർ: ഛത്തീസ്ഗഡിൽ ഐഇഡി പൊട്ടിത്തെറിച്ച് ജവാന് പരിക്കേറ്റു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ് അംഗം അൻജുരി റാം ബാഗെലിനാണ് പരിക്കേറ്റത്. ഐഇഡി നിർവ്വീര്യമാക്കുന്നതിനിടെയായിരുന്നു സംഭവം.
നാരായൺപൂരിലെ ഭക്കെർ വനമേഖലയിൽ ആയിരുന്നു പൊട്ടിത്തറിയുണ്ടായത്. ഇവിടെ കമ്യൂണിസ്റ്റ് ഭീകര സാന്നിദ്ധ്യമുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു അൻജുരിയും സംഘം. എന്നാൽ ഇതറിഞ്ഞ കമ്യൂണിസ്റ്റ് ഭീകരർ ഇവരെ അപായപ്പെടുത്താനായി ഐഇഡി സ്ഥാപിക്കുകയായിരുന്നു.
പരിശോധനയ്ക്കിടെ ഇത് സേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇത് നിർവ്വീര്യമാക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പൊട്ടിത്തെറിച്ചു. പരിക്കേറ്റ ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പരിക്കുകൾ സാരമുള്ളതല്ല. പ്രദേശത്ത് കമ്യൂണിസ്റ്റ് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
Discussion about this post