ഗുവാഹട്ടി: ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഓപ്പണറും ഇംപാക്ട് പ്ലേയറുമായ പൃഥ്വി ഷായെ പുറത്താക്കാൻ രാജസ്ഥാൻ റോയൽസ് ക്യാപ്ടനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസൺ എടുത്ത ഡൈവിംഗ് ക്യാച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. ഡൽഹി ഇന്നിംഗ്സിലെ ആദ്യ ഓവറിലായിരുന്നു സഞ്ജുവിന്റെ പറക്കും ക്യാച്ച്.
https://twitter.com/IPL/status/1644674172491272192?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644674172491272192%7Ctwgr%5E8cbc25bd2788d6c829237d03d958854e18cb9cac%7Ctwcon%5Es1_&ref_url=https%3A%2F%2Fnews.abplive.com%2Fsports%2Fipl%2Fsanju-samson-takes-a-superb-one-handed-diving-catch-to-dismiss-prithvi-shaw-in-ipl-2023-rr-vs-dc-clash-viral-video-1594185
രാജസ്ഥാൻ പേസർ ട്രെന്റ് ബോൾട്ട് എറിഞ്ഞ അതിവേഗ ഔട്ട് സ്വിംഗറിൽ ബാറ്റ് വെച്ച പൃഥ്വി ഷാ, അത് കീപ്പർക്കും സ്ലിപ്പിനും ഇടയിലുള്ള ഗ്യാപ്പിലൂടെ ബൗണ്ടറി കടക്കുമെന്ന് ധരിച്ചു. എന്നാൽ വലതുവശത്തേക്ക് മിന്നൽ വേഗത്തിൽ ഡൈവ് ചെയ്ത സഞ്ജു, പന്ത് തന്റെ വലം കൈയ്യിൽ ഒതുക്കുകയായിരുന്നു. അവിശ്വസനീയതയോടെ സഞ്ജുവിനെ അൽപ്പ നേരം നോക്കി നിന്ന ശേഷം ഷാ പൂജ്യനായി പവലിയനിലേക്ക് മടങ്ങി. ഇതോടെ ട്രെന്റ് ബോൾട്ടും രാജസ്ഥാൻ ടീമും കാണികളും ആഘോഷം തുടങ്ങി.
തകർപ്പൻ ക്യാച്ച് എടുത്ത സഞ്ജുവിനെ കമന്റേറ്റർമാർ പ്രശംസ കൊണ്ട് മൂടി. ബാറ്റിംഗിൽ അക്കൗണ്ട് തുറക്കും മുൻപ് മടങ്ങിയെങ്കിലും, കീപ്പിംഗ് കൊണ്ടും ക്യാപ്ടൻസി കൊണ്ടും കളം നിറയുകയാണ് മലയാളികളുടെ പ്രിയ താരം.
നേരത്തേ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ, ഡൽഹിക്കെതിരെ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എടുത്തു. ഓപ്പണർമാരായ ജോസ് ബട്ട്ലറുടെയും യശസ്വി ജെയ്സ്വാളിന്റെയും അർദ്ധ ശതകങ്ങളാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.
Discussion about this post