ചെന്നൈ: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ചെന്നൈ-വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫിന് പിന്നാലെ 5000 കോടി രൂപയുടെ പുതിയ പദ്ധതികൾക്കാണ് പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ തുടക്കം കുറിച്ചത്. പിന്നാലെയാണ് തമിഴ്‌നാടിന് കൂടുതൽ പദ്ധതികളും ഫണ്ടുകളും അനുവദിക്കണമെന്ന് എം.കെ.സ്റ്റാലിൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചത്.
വികസനത്തിന്റെ കാര്യത്തിൽ ഇന്ത്യ വലിയ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലയിൽ 10 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉണ്ടായിരിക്കുന്നത്. 2014നേക്കാൾ അഞ്ചിരട്ടി കൂടുതലാണിത്. തമിഴ്നാടിന്റെ വികസനം കേന്ദ്രത്തിന്റെ വലിയ മുൻഗണനയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎ സർക്കാർ അധികാരമേറ്റതിന് ശേഷം വികസനപദ്ധതികൾ നടപ്പാക്കുന്നതിലുള്ള വേഗതയെ കുറിച്ചും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.
ചെന്നൈ-മധുര എക്സ്പ്രസ് വേ, ചെന്നൈ താംബരം എലിവേറ്റഡ് കോറിഡോർ, ഈസ്റ്റ് കോസ്റ്റ് റോഡ് നാലുവരി പാതയാക്കൽ, ചെന്നൈ-കാഞ്ചീപുരം-വെല്ലൂർ ഹൈവേ, ചെന്നൈ-മധുര ദേശീയപാത ആറുവരിയാക്കി വീതികൂട്ടൽ തുടങ്ങിയ പ്രധാന പദ്ധതികൾ വേഗത്തിലാക്കണമെന്നും സ്റ്റാലിൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. പദ്ധതികൾ അതിവേഗമാണ് മുന്നോട്ട് പോകുന്നതെന്നും സമയബന്ധിതമായി എല്ലാ പദ്ധതികളും കൃത്യമായി പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
Discussion about this post