അടൂർ: ആരോഗ്യമന്ത്രിക്കെതിരായ പോസ്റ്റർ പ്രചാരണത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിലെടുത്തു. പന്നിവിഴ സ്വദേശി ഏബൽ ബാബുവിന്റെ കാർ ആണ് കസ്റ്റഡിയിലെടുത്ത്. ഇയാൾ പോസ്റ്റർ പതിപ്പിക്കാൻ എത്തിയത് ഈ കാറിൽ ആണെന്ന് പോലീസ് പറയുന്നു.ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനാണ് ഏബൽ.
ഓർത്തഡോക്‌സ് പള്ളികളുടെ മുന്നിലായിരുന്നു വീണ ജോർജ്ജിനെതിരായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. കാർ കസ്റ്റഡിയിൽ എടുക്കാൻ എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷധവുമായി രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഇപ്പോഴും തുടരുന്നുണ്ട്.
Discussion about this post