തിരുവനന്തപുരം: കളിസ്ഥലത്തുണ്ടായ നിസാര തർക്കത്തിന്റെ പേരിൽ ക്വട്ടേഷൻ നൽകി പതിനഞ്ചുകാരൻ. ലഹരിമാഫിയയ്ക്കാണ് 15 കാരൻ ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ 4 പേർക്ക് പരിക്കേറ്റു. നിസാമുദ്ദീൻ, സജിൻ , സനീഷ്, നിഷാദ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
പതിനഞ്ചുകാരനടക്കം മൂന്നു പേർ അറസ്റ്റിലായി. മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്‌റഫ്, ക്വട്ടേഷൻ നൽകിയ പതിനഞ്ചുകാരൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പോലീസ് വലയിലാക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










