മുംബൈ; ചത്തീസ്ഗഢിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെയും തെരുവ് ബാലന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ചത്തീസ്ഗഢ് ദുർഗിലെ എസ്പിയായ അഭിഷേക് പല്ലവ് ആണ് വീഡിയോയിൽ.
പതിവ് പരിശോധനയ്ക്കായി എത്തിയതായിരുന്നു അഭിഷേക് പല്ലവ്. തെരുവിൽ ബലൂൺ വിൽക്കുന്ന ഒരു ബാലൻ അദ്ദേഹത്തെ ബലൂണുമായി സമീപിക്കുകയായിരുന്നു. ബലൂണുമായി എത്തിയ ബാലനോട് വിദ്യാഭ്യാസത്തെ കുറിച്ചും കുടുംബത്തിലെ സാമ്പത്തിക അവസ്ഥയെ കുറിച്ചും ചോദിച്ചറിഞ്ഞ അദ്ദേഹം കുട്ടിയുടെ ബലൂൺ വിൽപ്പന ബിസിനസിനെ കുറിച്ചും ചോദിച്ചറിഞ്ഞു.
എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞ ശേഷം മുഴുവൻ ബലൂണുകളും വാങ്ങി പണവും നൽകി, തുടർവിദ്യാഭ്യാസത്തിനുള്ള സഹായവും വാഗ്ദാനം ചെയ്താണ് അദ്ദേഹം കുട്ടിയെ മടക്കി അയച്ചത്. നിരവധി പേരാണ് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഉദാരമനസ്‌കതയ്ക്ക് നന്ദി പറയുന്നത്.
Discussion about this post