കൊച്ചി: സ്വകാര്യ സ്‌കൂൾ കെട്ടിടങ്ങൾക്ക് നികുതി പിരിക്കാനുള്ള സർക്കാർ തീരുമാനം അടിച്ചേൽപ്പിക്കലും വിവേചനപരവുമാണെന്ന് സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷൻ. നികുതിഭാരം ഫീസിൽ പ്രതിഫലിക്കുന്നതോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും അസോസിയേഷൻ വ്യക്തമാക്കി. സർക്കാരിന്റെ തീരുമാനത്തിനെടികെ കോടതിയെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം. അൻപതിനായിരം മുതൽ നാല് ലക്ഷം വരെ നികുതി ഇനത്തിൽ നൽകേണ്ടി വന്നാൽ ഫീസ് വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നും സ്‌കൂൾ അധികൃതർ പറയുന്നു.
സംസ്ഥാനത്ത് ഹയർ സെക്കന്ററി തലം വരെയുള്ള മൂവായിരത്തോളം സ്വകാര്യ അൺ എയ്ഡഡ് സ്‌കുളുകളേയും അവയുടെ കെട്ടിടങ്ങളേയുമാണ് പ്രോപ്പർട്ടി ടാക്സ് പരിധിയിൽ സർക്കാർ ഉൾപ്പെടുത്തിയത്. ഇത്തരം കെട്ടിടങ്ങളെ വസ്തുനികുതിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ ഉണ്ടായിരുന്നു. ഈ വ്യവസ്ഥകളിലാണ് സർക്കാർ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. നിയമങ്ങൾ നേരിട്ട് ഭേദഗതി ചെയ്യാതെ ബജറ്റിന്റെ ഭാഗമായി പാസാക്കിയ ധനകാര്യ ബില്ലിലാണ് ഭേദഗതി വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം സിബിഎസ്ഇ സ്‌കൂൾ മാനേജർമാരുടെ സംഘടന തദ്ദേശവകുപ്പ് മന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും മുന്നിൽ വച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല.
സ്‌കൂൾ കെട്ടിടങ്ങളുടെ പഴക്കവും വിസ്തീർണവും കണക്കാക്കിയാകും നികുതി തീരുമാനിക്കുന്നത്. പ്രൈമറി സ്‌കൂൾ കെട്ടിടങ്ങൾ 50,000 രൂപ മുതൽ നികുതി നൽകേണ്ടി വരും. പ്രൈമറി സ്‌കൂൾ കെട്ടിടങ്ങൾ 50,000 രൂപ മുതൽ നികുതി നൽകേണ്ടി വരും. ഏറെ പഴക്കമില്ലാത്ത, മൂന്നോ നാലോ ഡിവിഷനുകളുള്ള പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെ ഉള്ള സ്‌കൂളുകൾക്ക് 4 ലക്ഷം രൂപയെങ്കിലും ചുരുങ്ങിയതു നൽകേണ്ടി വരും.
Discussion about this post