ജീവിതത്തിൽ മദ്യപാനവും സിഗരറ്റും ഉപേക്ഷിച്ചതിനെക്കുറിച്ച് മനസ് തുറന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. കോളേജ് പഠനകാലത്ത് പ്രാക്ടിക്കൽ ക്ലാസിലുണ്ടായ അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം ബ്ലോഗിൽ കുറിച്ചത്. ഈ ദുശീലങ്ങൾ അന്ന് നിർത്തിയതാണെന്നും പിന്നീട് ഒരിക്കലും മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ലെന്നും താരം വെളിപ്പെടുത്തി.
പ്രാക്ടിക്കൽ ക്ലാസിനേക്കുറിച്ചോർക്കുമ്പോൾ സ്കൂൾ കാലമാണ് ഓർമ്മ വരുന്നത്. കെമിസ്ട്രി ലാബിൽ രാസപദാർത്ഥങ്ങൾ കൂട്ടിയോജിപ്പിക്കുന്നതും ഉപകരണങ്ങൾ കൊണ്ട് കളിക്കുന്നതും രസമുള്ള കാര്യങ്ങളായിരുന്നു. ഡിഗ്രി കാലത്ത് അവസാന പരീക്ഷയും കഴിഞ്ഞ് എല്ലാവരും ചേർന്ന് ആഘോഷിക്കുകയുണ്ടായി. കെമിസ്ട്രി ലാബിൽ പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്ന ആൽക്കഹോൾ മിക്സ് ചെയ്തായിരുന്നു ആഘോഷം. ഇതോടെ പലർക്കും വയ്യാതെയായി. അതോടെ ആല്‍ക്കഹോള്‍ എത്രത്തോളും മനുഷ്യന്റെ ശരീരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഉണ്ടാക്കുമെന്ന് അന്ന് മനസിലായി.
പിന്നീട് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാറുണ്ടായിരുന്നു. അമിതമായ മദ്യപാനം മൂലം പലരു നിലതെറ്റി പെരുമാറുന്നത് കണ്ടിട്ടുണ്ട്. ഇതെല്ലാം മദ്യപാനത്തിൽ നിന്ന് തന്നെ പിന്നോട്ട് വലിച്ചു. സിഗരറ്റ് വലി പെട്ടെന്ന് നിർത്താൻ സാധിച്ചെന്നും താരം പറഞ്ഞു.
Discussion about this post