കൊച്ചി; : മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീഞ വാഹനമിടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. സെഷൻസ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കി. സർക്കാരിന്റെ റിവിഷൻ ഹർജി അംഗീകരിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
അതേ സമയം രണ്ടാം പ്രതി വഫ ഫിറോസിനെ കേസിൽ നിന്നും ഒഴിവാക്കി. ഇയാൾക്കെതിരെ പ്രേരണാകുറ്റമായിരുന്നു ചുമത്തിയിരുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിൾ എടുക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു. അതിനു ശ്രീറാമിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മദ്യത്തിന്റെ മണം ഉണ്ടെന്ന് രേഖപ്പെടുത്തുകയല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല. രക്തപരിശോധന ശ്രീറാം തടസപ്പെടുത്തിയതിനു തെളിവില്ല.’ എന്നീ വാദങ്ങൾ കണക്കിലെടുത്താണ് തിരുവനന്തപുരം അഡീഷനൽ ജില്ലാ സെഷൻസ് കോടതി നേരത്തെ ശ്രീറാമിനെതിരെയുള്ള നരഹത്യാക്കുറ്റം ഒഴിവാക്കിയത്.
2019 ആഗസ്റ്റ് 3ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം .സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് കൊല്ലപ്പെട്ടത്. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ വാഹനം അമിത വേഗതയിൽ വന്ന് ഇടിക്കുകയായിരുന്നു.
Discussion about this post