Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Science

മരണത്തിന്റെ പക്ഷികള്‍; ഈ പക്ഷികളെയൊന്ന് തൊട്ടാല്‍ മതി, ഉടനടി മരണം തേടിയെത്തും

by Brave India Desk
Apr 13, 2023, 01:37 pm IST
in Science
Share on FacebookTweetWhatsAppTelegram

ചിറകുകള്‍ക്കടിയില്‍ മരണത്തിന്റെ മണം ഒളിപ്പിച്ചുവെച്ച പക്ഷികള്‍! ഭാവനയൊന്നുമല്ല, സംഗതി സത്യമാണ്. നമ്മള്‍ സാധാരണ കാണുന്ന പക്ഷികളെ പോലെ ഒന്നു തലോടി ഓമനിക്കാന്‍ ശ്രമിച്ചാല്‍ തനിനിറം കാണിക്കുന്ന പക്ഷികളെ കുറിച്ചാണ് പറയാന്‍ പോകുന്നത്. ഡാനിഷ് ഗവേഷകര്‍ കഴിഞ്ഞിടെ കണ്ടെത്തിയ രണ്ട് പുതിയ ഇനം പക്ഷികള്‍ വളരെ അപകടകാരികളാണ്.അപകടകാരികള്‍ എന്ന് മാത്രം പറഞ്ഞാല്‍ പോരാ, കണ്ടാല്‍ നല്ല സുന്ദരിക്കിളികളാണെങ്കിലും എന്നെ തൊട്ടാല്‍ കൊന്നുകളയും ഞാന്‍ എന്ന ഭീഷണിയോടെയാണ് ഇവയുടെ നില്‍പ്പ്.

ന്യൂ ജനീവയിലെ കാടുകളില്‍ കാണപ്പെടുന്ന ഈ പക്ഷികള്‍ ജനിതക പരിണാമത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണ് തൊടുന്നവരെ വകവരുത്താനുള്ള കഴിവ്. ചിറകുകള്‍ക്കടിയില്‍ വളരെ മാരകമായ ന്യൂറോടോക്‌സിനുകളാണ് ഇവ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. വിഷമുള്ള കായ്കനികള്‍ കഴിച്ച് അവ തങ്ങളുടേതായ വിഷമാക്കി മാറ്റാന്‍ ഇവയ്ക്ക് സാധിക്കും. മാരകമായ വിഷങ്ങളെ അതിജീവിക്കുമെന്ന് മാത്രമല്ല, അവ ചിറകിനടിയില്‍ സൂക്ഷിച്ചുവെക്കുമെന്നത് ഇവയുടെ അനവധി പ്രത്യേകതകളില്‍ ഒന്നുമാത്രമാണ്.

Stories you may like

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

‘ഓറിയന്റേൽ ബേസിൻ’ ആദ്യമായി മനുഷ്യനേത്രങ്ങളിൽ ; ചന്ദ്രന്റെ മറുപുറത്തിന്റെ ദൃശ്യം പകർത്തി ആർട്ടെമിസ് II

അടുത്തിടെ നടത്തിയ ഒരു യാത്രയ്ക്കിടയിലാണ് ഈ രണ്ട് പുതിയ ഇനത്തിലുള്ള പക്ഷികളെ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ഡെന്മാര്‍ക്കിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകനായ ക്‌നഡ് ജെ എന്‍സണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. പാകിസെഫാല ഷ്‌ളെഗലി, അലെഡ്രിയാസ് റുഫിനുച എന്നീ വര്‍ഗ്ഗങ്ങളില്‍ നിന്നുള്ളവരാണ് ഈ പക്ഷികള്‍. ഇതില്‍ ആദ്യവിഭാഗത്തില്‍ പെട്ട പക്ഷികള്‍ ഇന്‍ഡോ-പസഫിക് മേഖലയില്‍ ധാരാളമായി കണ്ടുവവരുന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്നവയാണ്.

ഒന്നു വെറുതെ തൊടുന്നവരെ പോലും കൊല്ലാന്‍ ശേഷിയുള്ള, തെക്ക്, മധ്യ അമേരിക്കന്‍ മേഖലകളില്‍ കണ്ടുവരുന്ന വിഷത്തവളകളില്‍ ഉള്ളതിന് സമാനമായ വിഷമാണ് ഈ പക്ഷികളിലും ഉള്ളത്. ചില പക്ഷികളും ഇത്തരത്തില്‍ ശരീരത്തില്‍ വിഷം ഒളിപ്പിച്ചുവെക്കുന്നു എന്നത് പ്രകൃതിയില്‍ വിഷം പലതരത്തില്‍ വ്യാപകമായി കാണപ്പെടുന്നുവെന്നാണ് സൂചന നല്‍കുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ബാട്രകോടോക്‌സിന്‍ എന്നാണ് ഈ പക്ഷികള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിഷത്തിന്റെ പേര്. വളരെ മാരകമായ ന്യൂറോടോക്‌സിന്‍ ആണിത്. സ്വര്‍ണ്ണ വിഷത്തവളയില്‍ കാണപ്പെടുന്നത് പോലെ ഉയര്‍ന്ന അളവില്‍ ഈ വിഷം ഉണ്ടെങ്കില്‍ അതുമായി നേരിയ സമ്പര്‍ക്കമുണ്ടായാല്‍ പോലും പേശിവേദനയും ഹൃദയാഘാതവും ഉണ്ടാക്കി മരണകാരണമാകാന്‍ ഈ വിഷത്തിന് കഴിയും. തവളകളില്‍ കാണപ്പെടുന്ന അതേ ഇനത്തിലുള്ള വിഷമാണ് പക്ഷികളില്‍ ഉള്ളതെന്നും സമ്പര്‍ക്കമുണ്ടാകുന്നവരുടെ ത്വക്കിലുള്ള പേശീകലകളെ തുറന്ന് കഠിനമായ കോച്ചിപ്പിടുത്തവും മരണവും ഉണ്ടാക്കാന്‍ അവയ്ക്കാകുമെന്നും ഗവേഷകനായ കസണ്‍ ബോഡവാറ്റ വിശദീകരിക്കുന്നു.

അതേസമയം ഇത്രയും മാരകമായ വിഷം പക്ഷികള്‍ക്ക് എങ്ങനെ ശരീരത്തിനുള്ളില്‍ സൂക്ഷിക്കാന്‍ കഴിയുന്നുവെന്നത് ആശ്ചര്യകരമാണ്. പരിണാമ പ്രക്രിയയിലൂടെ പക്ഷികള്‍ ആര്‍ജ്ജിച്ചെടുത്താണ് ഈ ശേഷിയെന്ന് ഗവേഷകര്‍ പറയുന്നു. അതായത്, സോഡിയം ചാനലുകളിലുണ്ടായ ജനിതക വ്യതിയാനമാണ് ഈ വിഷത്തെ അതിജീവിക്കാന്‍ അവയ്ക്ക് ശേഷി നല്‍കുന്നത്.

Tags: genetic evolutionjungle of New GuineaKiller Birdsnew species of birdsneurotoxins
Share11TweetSendShare

Latest stories from this section

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പെട്രോൾ ടാങ്കിലെ ആ ‘അദൃശ്യ’ ചോർച്ച ലോകത്തെ മാറ്റിമറിച്ചു; അടുക്കളയിൽ ഗ്യാസ് സിലിണ്ടർ എത്തിയതിന് പിന്നിലെ കൗതുകകരമായ കഥ!

മൃതദേഹത്തിൽ നിന്ന് മാറ്റിവെച്ച ഗർഭപാത്രം; ബ്രിട്ടനിൽ പിറന്നത് ‘അത്ഭുത ബാലൻ’! ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് കൂട്ടിനെത്തിയത്  അപരിചിതയുടെ കരുണ

മൃതദേഹത്തിൽ നിന്ന് മാറ്റിവെച്ച ഗർഭപാത്രം; ബ്രിട്ടനിൽ പിറന്നത് ‘അത്ഭുത ബാലൻ’! ഗർഭപാത്രമില്ലാതെ ജനിച്ച ഗ്രേസിന് കൂട്ടിനെത്തിയത്  അപരിചിതയുടെ കരുണ

“മരിച്ചാലും താഴെ വീഴില്ല,പ്രസവിക്കുന്നതും തല തിരിഞ്ഞ്:ബാറ്റ്മാൻ മുതൽ നിപ്പ വരെ! വവ്വാലുകളുടെ യഥാർത്ഥ മുഖം

“മരിച്ചാലും താഴെ വീഴില്ല,പ്രസവിക്കുന്നതും തല തിരിഞ്ഞ്:ബാറ്റ്മാൻ മുതൽ നിപ്പ വരെ! വവ്വാലുകളുടെ യഥാർത്ഥ മുഖം

കടലിലെ വിമാനങ്ങൾ;മുട്ട വിരിയിക്കാൻ പട്ടിണി കിടക്കുന്ന അച്ഛൻമാർ;ചിറകുണ്ടായിട്ടും പറക്കാത്ത പെൻഗ്വിനുകൾ

കടലിലെ വിമാനങ്ങൾ;മുട്ട വിരിയിക്കാൻ പട്ടിണി കിടക്കുന്ന അച്ഛൻമാർ;ചിറകുണ്ടായിട്ടും പറക്കാത്ത പെൻഗ്വിനുകൾ

Discussion about this post

Latest News

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഇറാനെ തകർക്കാൻ ട്രംപിന്റെ ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’; ചൈനീസ് സന്ദർശനത്തിന് പിന്നാലെ വൻ യുദ്ധത്തിനൊരുങ്ങി അമേരിക്ക

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies