മുംബൈ: മഹാരാഷ്ട്രയിൽ പ്രശസ്ത ബോളിവുഡ് നടിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ നടി മുംബൈ പോലീസിൽ പരാതി നൽകി. മുംബൈയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
സാമ്പത്തിക കാര്യവുമായി ബന്ധപ്പെട്ടായിരുന്നു നടി ജീവനക്കാരനുമായി പരിചയത്തിലായത്. കഴിഞ്ഞ ദിവസം സാമ്പത്തികകാര്യവുമായി ബന്ധപ്പെട്ട് കാണണം എന്ന് നടിയോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇയാൾ പറഞ്ഞ സ്ഥലത്ത് നടി എത്തി.
തുടർന്ന് തനിയ്‌ക്കൊപ്പം വീഡിയോ എടുക്കണമെന്നും എത്ര വേണമെങ്കിലും പണം നൽകാമെന്നും ഇയാൾ പറഞ്ഞു. ഇതോടെ നടി ഇവിടെ നിന്നും മടങ്ങുകയായിരുന്നു. ഇതിനിടെ ഇയാൾ നടിയെ അസഭ്യം പറയുകയും ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ നേരെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 506, 509 എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുക്കും. നടി പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
Discussion about this post