ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളി പ്രിൻസ് തെവാട്ടിയ തിഹാർ ജയിലിൽ കുത്തേറ്റ് മരിച്ചു. അതിസുരക്ഷാ മേഖലയായ ജയിൽ നമ്പർ 3ൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാൾ കൊല്ലപ്പെട്ടത്. 16 ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട തെവാട്ടിയ.
കൊള്ള, കൊലപാതകം, ആക്രമണം തുടങ്ങി ക്രിമിനൽ പ്രവർത്തനങ്ങളിൽ 2010 മുതൽ സജീവമാണ് പ്രിൻസ്. ഡൽഹിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
2008ൽ ഉണ്ടായ ഒരു തല്ല് കേസാണ് ഇയാളുടെ പേരിലുള്ള ആദ്യ കേസ്. പിന്നീട്, അച്ഛനെ തല്ലിയ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി. അക്കാലത്ത് വ്യാജരേഖ ചമച്ച് പ്രായപൂർത്തിയായിട്ടില്ല എന്ന് കാട്ടി രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇതിന്റെ പേരിലും കേസുണ്ട്.
നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ശേഷമാണ് പ്രിൻസ് തെവാട്ടിയ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ എത്തിയത്. ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തതിന് ശേഷം ഇയാളെ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു,
Discussion about this post