റാഞ്ചി: ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് കുട്ടിയ്ക്കും പിതാവിനും പരിക്ക്. വെസ്റ്റ് സിംഗ്ഭൂം ജില്ലയിലെ രെംഗ്രാത്തുവിലാണ് സംഭവം. ഇരുവരും ചായ്ബസ സർദാർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏഴ് വയസ്സുള്ള കുട്ടിയ്ക്കും പിതാവിനുമാണ് പരിക്കേറ്റത്. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. ടൗണിൽ നിന്നും ഇരുവരും വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് വഴിയരികിൽ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ചത്.
ശബ്ദം കേട്ട് പ്രദേശവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെയും പിതാവിന്റെയും പരിക്കുകൾ സാരമുള്ളതാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളെ അപായപ്പെടുത്തുന്നതിന് വേണ്ടി തന്നെയാണ് ഭീകരർ ഐഇഡി സ്ഥാപിച്ചത് എന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ മാസവും വെസ്റ്റ് സിംഗ്ഭൂം ജില്ലയിൽ ഭീകരർ വഴിയരികിൽ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് 52 കാരൻ കൊല്ലപ്പെടുകയും, സ്ത്രീയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post