തൃശൂർ : തൃശൂർ തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പെൺകുട്ടി മരിച്ചു. 11 കാരിയായ അഭിരാമിയാണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.
പറവൂര്‍ സ്വദേശികളായ മരോട്ടിച്ചോട് തട്ടാന്‍പടി പുത്തന്‍പുരയില്‍ പത്മനാഭന്‍ (82), ഭാര്യ പാറുക്കുട്ടി (76) എന്നിവരാണ് അപകടസമയത്തുതന്നെ മരിച്ചത്. ഇവരുടെ പേരക്കുട്ടിയാണ് അഭിരാമി.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഗുരുവായൂർ അമ്പലത്തിലേക്ക് പോയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പത്മനാഭന്റെ മകന്‍ ഷിജു (48 ), ശ്രീജ (42) എന്നിവര്‍ ചികിത്സയില്‍ കഴിയുകയാണ്.
Discussion about this post