തൊടുപുഴ: തൊടപുഴ മടക്കത്താനത്ത് പാഴ്‌സൽ വണ്ടി ഇടിച്ച് മൂന്ന് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം. കൂവലേിപ്പടിയിലാണ് അപകടം നടന്നത്. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ പത്തു വയസുകാരനായ മകൻ എന്നിവരാണ് മരിച്ചത്. പാഴ്‌സൽ വണ്ടി നിയന്ത്രണം വിട്ട് കാൽനട യാത്രക്കാർക്ക് നേരെ പാഞ്ഞു കയറുകയായിരുന്നു. ഇന്ന് രാവിലെ 8.15ഓടെയാണ് അപകടമുണ്ടായത്.
പ്രദേശത്ത് കൂടി അമിതവേഗതയിലാണ് പലപ്പോഴും വാഹനങ്ങൾ പോകാറുള്ളത്. അമിതവേഗതയിൽ നിയന്ത്രണം വിട്ട് വാഹനം ഇവർക്ക് നേരെ പാഞ്ഞു കയറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂന്ന് പേരുടേയും മൃതദേഹങ്ങൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൂന്ന് പേരും പ്രഭാത സവാരിക്ക് ഇറങ്ങിയവരാണെന്നാണ് വിവരം. അപകടമുണ്ടായതിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് മൂന്ന് പേരുടേയും വീടുകൾ.
Discussion about this post