Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

സർ – പ്ലീസ് നിങ്ങളിപ്പോൾ വന്ദേഭാരതിനെ താരതമ്യപ്പെടുത്തുന്നത് മഞ്ഞക്കുറ്റികളോടാണ്

എഡിറ്റോറിയൽ

by Brave India Desk
Apr 17, 2023, 10:50 pm IST
in Special, Kerala, Editorial
Share on Facebook
Tweet
WhatsApp
Telegram

വിഷുക്കൈനീട്ടമായി ഇന്ത്യയുടെ ആധുനിക ട്രെയിൻ വന്ദേഭാരത് കേരളത്തിലേക്ക് പ്രഖ്യാപിച്ചപ്പോൾ മുതൽ കെ റെയിൽ അനുകൂലികൾ നിഷേധക്കുറിപ്പ് ഇറക്കുന്നതിന്റെ തിരക്കിലാണ്. വന്ദേ ഭാരത് ഒരിക്കലും കെ റെയിലിനു പകരമാകില്ലെന്നും തലങ്ങും വിലങ്ങും കെ റെയിൽ ട്രെയിൻ ഓടുമ്പോൾ വന്ദേഭാരത് ഒന്നോ രണ്ടോ ഉള്ളെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാകട്ടെ കൂറ്റനാട്ടെ അപ്പത്തിൽ നിന്ന് ഇതുവരെ രക്ഷപ്പെടാൻ സാധിച്ചിട്ടില്ല. വന്ദേഭാരതിൽ അപ്പം കൊണ്ടു പോയാൽ പിറ്റേ ദിവസമേ എത്തുകയുള്ളൂവെന്നും അപ്പം വിൽക്കണമെങ്കിൽ കെ റെയിൽ തന്നെ വേണമെന്നുമാണ് ഗോവിന്ദൻ സഖാവ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ഗോവിന്ദൻ സഖാവിനെ പിന്തുണച്ചു. അപ്പം കൊണ്ടുപോകണമെങ്കിൽ കെ റെയിൽ തന്നെ വേണമെന്നാണ് റിയാസും പറയുന്നത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

രസകരമായ മറുപടി വന്നത് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹിം എം.പിയിൽ നിന്നാണ്. ട്രാക്കുള്ളതു കൊണ്ടല്ലേ വന്ദേ ഭാരതിന് വരാൻ പറ്റിയത്. ഒന്നിൽ ഒതുക്കിയാൽ പോരാ ഒരുപാട് വന്ദേഭാരതുകൾ കേരളത്തിനു വേണം. ഇത്ര താമസിക്കാൻ കാരണം ബിജെപിയാണെന്നും റഹിം പറഞ്ഞുവെച്ചു. റഹിമിന്റെയും അഭിപ്രായം വന്ദേ ഭാരത് കെ – റെയിലിന് പകരമാകില്ലെന്നാണ്.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയുടെ അഭിപ്രായത്തിൽ നൂറിലധികം സർവീസുണ്ട് കെ. റെയിലിന്. ഒന്നോ രണ്ടോ സർവീസേ വന്ദേഭാരതിനുള്ളൂ.പ്രതിദിനം നൂറിലേറെ സർവീസ് നടത്തുന്ന സിൽവർ ലൈനിനെ പ്രതിദിനം വിരലിൽ എണ്ണാവുന്ന സർവീസ് നടത്തുന്ന വന്ദേ ഭാരതുമായി പകരം വയ്ക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കൽ ആണെന്നാണ് ശിവൻ കുട്ടി പറയുന്നത്.

കെയിൽ തുടങ്ങി കൊട്ടിഘോഷിച്ച പദ്ധതികളെല്ലാം കെയിൽ ആരംഭിച്ച് ഇപ്പോൾ ശമ്പളം പോലും കൊടുക്കാനാകാതെ കഷ്ടപ്പെടുന്ന നമ്മുടെ കെ.എസ്.ആർ.ടി.സി യെ പോലെയാണ്. കൊക്കോണിക്സിന്റെയും കെ ഓട്ടോയുടേയും അവസ്ഥ നമ്മൾ കണ്ടതാണ്. ഉടൻ സർവ്വീസ് തുടങ്ങുമെന്ന് അറിയിച്ച വാട്ടർ മെട്രോ ഇപ്പോഴും ട്രയൽ റണ്ണിലാണ്. കെ ഫോണിന്റെ അവസ്ഥ എന്താണെന്ന് ഒരു പിടിയുമില്ല. അംബാനിയേയും അദാനിയേയും ഒക്കെ തോൽപ്പിക്കുന്ന കെ ഫോൺ എന്നാണ് യാഥാർത്ഥ്യമാവുക എന്ന സംശയത്തിലാണ് ജനങ്ങൾ.തിരുവനന്തപുരം ലൈറ്റ് മെട്രോ കാലങ്ങളായി പറയുന്നത് കേൾക്കുന്നതല്ലാതെ ഇതുവരെ ഒന്നും നടന്നു കണ്ടില്ല.

സിപിഎം നേതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ തോന്നുന്നത് കെ- റെയിൽ ഉണ്ടാക്കി കഴിഞ്ഞ് ട്രെയിനുകൾ തലങ്ങും വിലങ്ങും ഓടുകയാണെന്നാണ്. നിലവിൽ നാട്ടുകാരുടെ അടുക്കളയിൽ കുഴിച്ചിട്ട മഞ്ഞക്കുറ്റികൾ മാത്രമാണ് സർ ഈ നിങ്ങൾ പറയുന്ന ഈ കെ റെയിൽ. പദ്ധതിയുടെ രൂപകൽപ്പനയേ നടന്നിട്ടുള്ളൂ. ഇത് എത്രമാത്രം ലാഭകരമാണെന്നും സമയബന്ധിതമായി എന്ന് നടപ്പാക്കാൻ കഴിയുമെന്നും ഇതിനുള്ള പണം കേരളം പോലെ ഒരു സംസ്ഥാനം എങ്ങനെ കണ്ടെത്തുമെന്നും ഒരു പിടുത്തവുമില്ല എന്നതാണ് സത്യം. ഇതെല്ലാമാണെങ്കിലും എന്ന് വരുമെന്ന് ഉറപ്പില്ലാത്ത സിൽവർ ലൈൻ ട്രെയിനുകളിലെ യാത്രാ നിരക്കിന്റെ കാര്യത്തിലും തലങ്ങും വിലങ്ങും ഓടുന്ന ട്രെയിനുകളുടെ കാര്യത്തിലും സൈബർ അണികളെല്ലാം ഒറ്റക്കെട്ടാണ് താനും.

വന്ദേഭാരത് റിയാലിറ്റി ആണ്. അതുവഴി ട്രാക്കുകളുടെ സ്ഥിതി മാറുമെന്നും ട്രെയിനുകളുടെ സ്പീഡ് കൂടുമെന്നതും മറ്റൊരു റിയാലിറ്റിയാണ്. സിൽവർ ലൈൻ എന്നത് ഒരു സ്വപ്നത്തിലെ പദ്ധതി മാത്രമാണ്. കൊക്കോണിക്സും കെ ഓട്ടോയും പോലെയുള്ള ചെറിയ പദ്ധതികൾ പോലും വിജയിപ്പിക്കാൻ കഴിയാത്ത ഒരു സർക്കാരാണ് സിൽവർ ലൈൻ പോലെ ലക്ഷം കോടി ചിലവുള്ള ഒരു പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഒരിക്കൽ കൂടി പറയാതിരിക്കാൻ കഴിയില്ല –

സർ – പ്ലീസ് നിങ്ങളിപ്പോൾ വന്ദേഭാരതിനെ താരതമ്യപ്പെടുത്തുന്നത് മഞ്ഞക്കുറ്റികളോടാണ്

Tags: editorialPinarayiindian railwayk railSPECIALsilverline VS VandeBharatManjakkuty
Share7
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies